Kerala

നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ആറു തോക്കുകള്‍ പിടിച്ചു

ആറു തോക്കുകളും വിവിധ ഭാഗങ്ങളാക്കിയാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. വിശദമായ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം തോക്കുകള്‍ കണ്ടെത്തിയത്.തുടര്‍ന്ന് യാത്രക്കാരനെ ചോദ്യം ചെയ്തുവെങ്കിലും ഇതിനൊന്നും രേഖകള്‍ ഇല്ലായെന്നാണ് പ്രാഥമിക പരിശോധനയല്‍ വ്യക്തമായതാണ് വിവരം. പിടിച്ചെടുത്ത തോക്കുകള്‍ വിശദമായ പരിശോധനയ്ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി

നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ആറു തോക്കുകള്‍ പിടിച്ചു
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന ആറു തോക്കുകള്‍ പിടിച്ചെടുത്തു. ദുബായില്‍ നിന്നും എത്തിയ പാലക്കാട് സ്വദേശിയില്‍ നിന്നാണ് തോക്കുകള്‍ പിടിച്ചത്. ആറു തോക്കുകളും വിവിധ ഭാഗങ്ങളാക്കിയാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. വിശദമായ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം തോക്കുകള്‍ കണ്ടെത്തിയത്.തുടര്‍ന്ന് യാത്രക്കാരനെ ചോദ്യം ചെയ്തുവെങ്കിലും ഇതിനൊന്നും രേഖകള്‍ ഇല്ലായെന്നാണ് പ്രാഥമിക പരിശോധനയല്‍ വ്യക്തമായതാണ് വിവരം. പിടിച്ചെടുത്ത തോക്കുകള്‍ വിശദമായ പരിശോധനയ്ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. യാത്രക്കാരനെ ചോദ്യം ചെയ്യുകയാണ്. പാലക്കാടുള്ള ഒരു സ്വകാര്യ ക്ലബ്ബിലേക്കാണ് തോക്കു കൊണ്ടുവന്നതെന്ന് യാത്രക്കാരന്‍ പറഞ്ഞതായാണ് വിവരം. പിടിച്ചെടുത്ത് എയര്‍ ഗണ്ണാണെന്നും പറയുന്നു. ഇതെല്ലാം പോലിസ് പരിശോധിച്ചു വരികയാണ്

Next Story

RELATED STORIES

Share it