Kerala

നാവിക സേനയില്‍ പുതിയ ചരിത്രം എഴുതി ആദ്യ വനിതാ പൈലറ്റായി ശിവാംഗി

കൊച്ചിയിലെ നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ ബാച്ചിനൊപ്പം ശിവാംഗിക്കും വൈസ് അഡ്മിറല്‍ എ കെ ചാവ്ല അവാര്‍ഡുകള്‍ സമ്മാനിച്ചു.മാതാപിതാക്കള്‍ക്കും ഇത് ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണെന്ന് അവാര്‍ഡ് ഏറ്റു വാങ്ങിയ ശേഷം ശിവാംഗി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.താന്‍ ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്.വളരെ നന്നായി തന്നെ ജോലി ചെയ്യേണ്ടതുണ്ടെന്നും ശിവാംഗി പറഞ്ഞു.

നാവിക സേനയില്‍ പുതിയ ചരിത്രം എഴുതി ആദ്യ വനിതാ പൈലറ്റായി ശിവാംഗി
X

കൊച്ചി:ഇന്ത്യന്‍ നാവിക സേനയില്‍ പുതിയ ചരിത്രമെഴുതി ശിവാംഗി. നാവികസേനയുടെ പ്രഥമ വനിതാ പൈലറ്റായി സബ് ലെഫ്റ്റനന്റ് ശിവാംഗി ഔദ്യോഗികമായി ചുമതലയേറ്റു. ഇനി മുതല്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി കാക്കാന്‍ ശിവാംഗിയുടെ കരുതലുമുണ്ടാകും.കൊച്ചിയിലെ നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ ബാച്ചിന് വൈസ് അഡ്മിറല്‍ എ കെ ചാവ്ല അവാര്‍ഡുകള്‍ സമ്മാനിച്ചു.തനിക്കും മാതാപിതാക്കള്‍ക്കും ഇത് ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണെന്ന് അവാര്‍ഡ് ഏറ്റു വാങ്ങിയ ശേഷം ശിവാംഗി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്.വളരെ നന്നായി തന്നെ ജോലി ചെയ്യേണ്ടതുണ്ടെന്നും ശിവാംഗി പറഞ്ഞു. സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ തികയുന്നില്ല. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമാണ്. അവസാനം തന്റെ നെഞ്ചില്‍ ഇത് ഇരിക്കുന്നുവെന്നും പൈലറ്റ് ബാഡ്ജില്‍ കൈവച്ച് ശിവാംഗി പറഞ്ഞു.കുട്ടിക്കാലത്ത് ഒരു മന്ത്രി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നത് കണ്ടത് മുതലാണ് പൈലറ്റ് എന്ന മോഹം മനസ്സിലുറച്ചത്. മുത്തച്ഛന്റെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോയതായിരുന്നു. മന്ത്രിയെ കാണാന്‍ മുത്തച്ഛനൊപ്പം പോയി. എല്ലാവരും മന്ത്രിയെ ശ്രദ്ധിച്ചപ്പോള്‍ ശിവാംഗി ശ്രദ്ധിച്ചത് പൈലറ്റിനെയാണ്.

ഹെലികോപ്റ്റര്‍ പറത്തുന്നയാളുടെ പ്രവൃത്തികള്‍ കുഞ്ഞു ശിവാംഗിക്ക് പ്രചോദനമായി. ആ സ്വപ്നമാണ് ഇപ്പോള്‍ പൂവണിയുന്നത്.ഏഴിമല നാവിക അക്കാദമിയില്‍നിന്ന് നേവല്‍ ഓറിയന്റേഷന്‍ കോഴ്സും സിക്കിം മണിപ്പാല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങും പൂര്‍ത്തിയാക്കി. ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഉപരിപഠനം. പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്നേ 2017ല്‍ നാവികസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനത്തിന്റെ മൂന്നാംഘട്ടമായി കൊച്ചിയില്‍ ഡോണിയര്‍ സ്‌ക്വാഡ്രണിന്റെ ഭാഗമായി ശിവാംഗിയുണ്ടാകും

Next Story

RELATED STORIES

Share it