Kerala

പണിമുടക്ക്: തുറക്കുമെന്ന് പ്രഖ്യാപിച്ച സ്‌കൂള്‍ മൂന്ന് താഴുകളിട്ട് പൂട്ടി

സ്‌കൂള്‍ അധികൃതര്‍ പൂട്ടിയ താഴ് പൊളിച്ച് മറ്റു മൂന്നു താഴുകള്‍ ഇട്ടാണ് പൂട്ടിയത്. വിദ്യാര്‍ഥികള്‍ രാവിലെ തന്നെ സ്‌കൂളില്‍ എത്തിയെങ്കിലും സ്‌കൂള്‍ പൂട്ടിയിട്ടിരിക്കുന്നത്് കണ്ട് മടങ്ങിപോയി.

പണിമുടക്ക്:  തുറക്കുമെന്ന് പ്രഖ്യാപിച്ച സ്‌കൂള്‍ മൂന്ന് താഴുകളിട്ട് പൂട്ടി
X
കൊച്ചി: ദേശീയ പണിമുടക്ക് ദിനത്തില്‍ പോലീസ് സംരക്ഷണം ലഭിച്ചാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച സ്്കൂള്‍ മൂന്ന് താഴുകളിട്ട് പൂട്ടി. കോതമംഗലം നെല്ലിക്കുഴി ഗവണ്‍മെന്റ് സ്‌കൂളിന്റെ ഓഫിസും ഗേറ്റുമാണ് പൂട്ടിയത്. സ്‌കൂള്‍ അധികൃതര്‍ പൂട്ടിയ താഴ് പൊളിച്ച് മറ്റു മൂന്നു താഴുകള്‍ ഇട്ടാണ് പൂട്ടിയത്. വിദ്യാര്‍ഥികള്‍ രാവിലെ തന്നെ സ്‌കൂളില്‍ എത്തിയെങ്കിലും സ്‌കൂള്‍ പൂട്ടിയിട്ടിരിക്കുന്നത്് കണ്ട് മടങ്ങിപോയി. രാവിലെ സ്‌കൂള്‍ തുറക്കാന്‍ പ്രധാന അധ്യാപിക എത്തിയപ്പോഴാണ് ഗെയ്റ്റിലെ പൂട്ട് പൊളിച്ചിട്ട് വേറെ താഴിട്ട്പുട്ടിയാതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അധ്യാപിക സ്‌കൂള്‍ പിടിഎ ഭാരഭാഹികളെയും പോലിസിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി പൂട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ച് പൊളിച്ച് ഗെയ്റ്റ് തുറന്നു. തുടര്‍ന്ന് ഓഫീസ് തുറക്കാന്‍ ചെന്നപ്പോള്‍ അതും നിലവിലുണ്ടായിരുന്ന പൂട്ട് പൊളിച്ചതിന് ശേഷം ചെറിയ മൂന്ന് താഴുകള്‍ ഇട്ട് പൂട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വീണ്ടും പോലിസ് എത്തി ഈ താഴുകളും അടിച്ച് പൊട്ടിച്ചാണ് അകത്ത് കടന്നത്. പൊതുപണിമുടക്ക് ദിനത്തില്‍ സ്‌കൂള്‍ തുറക്കാതിരിക്കാന്‍ വേണ്ടി ചെയ്തതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്‌കുളില്‍ നിന്ന് സാധനങ്ങള്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.

Next Story

RELATED STORIES

Share it