Kerala

സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക പ്രീണനവും പിന്നാക്ക ദ്രോഹവും അവസാനിപ്പിക്കണം: മെക്ക

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് മുന്നോക്ക സമുദായത്തെ പ്രീണിപ്പിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ദോഷകരമായി നിയമന ചട്ടങ്ങളിലും റൊട്ടേഷന്‍ സമ്പ്രദായത്തിലും ഭേദഗതി വരുത്തി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ജനുവരി മൂന്നിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരവകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് എല്ലാ അര്‍ഥത്തിലും പിന്നാക്ക വിഭാഗദ്രോഹവും മുന്നോക്ക സമുദായ പ്രീണനവുമാണ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച 10 ശതമാനം മുന്നോക്കക്കാര്‍ക്കുള്ള ഇഡബ്ല്യുഎസ് ക്വാട്ട സംസ്ഥാനത്തും പ്രാവര്‍ത്തികമാക്കുന്നതിന് നിശ്ചയിച്ച സ്വത്ത് പരിധിയും മാനദണ്ഡങ്ങളും വിവേചനപരവും മുന്നോക്ക പ്രീണനവുമാണ്

സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക പ്രീണനവും പിന്നാക്ക ദ്രോഹവും അവസാനിപ്പിക്കണം: മെക്ക
X

കൊച്ചി:പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ഭരണ പ്രതിപക്ഷഭേദമന്യെ നടത്തപ്പെടുന്ന പ്രതിഷേധ പരിപാടികള്‍ക്കിടയില്‍, കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സര്‍ക്കാര്‍ തീരുമാനങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചത് വിവേചനപരമെന്ന് എറണാകുളത്ത് ചേര്‍ന്ന മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. അവ റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യണം. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് മുന്നോക്ക സമുദായത്തെ പ്രീണിപ്പിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ദോഷകരമായി നിയമന ചട്ടങ്ങളിലും റൊട്ടേഷന്‍ സമ്പ്രദായത്തിലും ഭേദഗതി വരുത്തി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ജനുവരി മൂന്നിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരവകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് എല്ലാ അര്‍ഥത്തിലും പിന്നാക്ക വിഭാഗദ്രോഹവും മുന്നോക്ക സമുദായ പ്രീണനവുമാണ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച 10 ശതമാനം മുന്നോക്കക്കാര്‍ക്കുള്ള ഇഡബ്ല്യുഎസ് ക്വാട്ട സംസ്ഥാനത്തും പ്രാവര്‍ത്തികമാക്കുന്നതിന് നിശ്ചയിച്ച സ്വത്ത് പരിധിയും മാനദണ്ഡങ്ങളും വിവേചനപരവും മുന്നോക്ക പ്രീണനവുമാണ്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകളും മാനദണ്ഡങ്ങളും പരാമര്‍ശിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്, കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് കടകവിരുദ്ധമാണ്.

ഭൂപരിധിയും വാസസ്ഥലത്തിന്റെ കാര്യത്തിലും അവ്യക്തതയും അതിവിചിത്രവും വൈരുധ്യങ്ങളുംകൊണ്ട് സമ്പന്നവുമാണ്. മുന്നാക്കത്തിലെ പാവപ്പെട്ടവന്റെ പേരിലെ മുതലക്കണ്ണീരൊഴുക്കുന്ന സമ്പന്നമാര്‍ക്ക് പ്രയോജനപ്പെടുന്ന അപ്രായോഗികവും അശാസ്ത്രീയവുമായ മാനദണ്ഡങ്ങള്‍ റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ഉത്തരവ് പിന്‍വലിക്കുകയും ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ അന്തിമ തീരുമാനമുണ്ടാവുന്നതുവരെ 10 ശതമാനം ഇഡബ്ല്യുഎസ്. ക്വാട്ടയുടെ പേരിലുള്ള സംസ്ഥാനത്തെ എല്ലാ ഉത്തരവുകളും മരവിപ്പിച്ച് നടപടികള്‍ നിര്‍ത്തി പിന്നോക്ക വിഭാഗങ്ങളോട് നീതിപുലര്‍ത്തണമെന്നും മെക്ക യോഗം ആവശ്യപ്പെട്ടു.

വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പ് ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാന പ്രകാരം സംവരണ വിഭാഗങ്ങളുടെ നഷ്ടം പരിഹരിക്കുന്നതിനും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിനായുള്ള പാലോളി കമ്മറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കിയും കേരള ജനതയോടെ നീതി പുലര്‍ത്തണമെന്ന് മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപോര്‍ട്ടും ഖജാന്‍ജി സി ബി കുഞ്ഞുമുഹമ്മദ് കണക്കും അവതരിപ്പിച്ചു. എം എ ലത്തീഫ്, എ എസ് എ റസാഖ്, സി എച്ച് ഹംസമാസ്റ്റര്‍, ടി എസ് അസീസ്, എ മഹ്മൂദ്, കെ എം അബ്ദുല്‍ കരീം, എ അബ്ദുല്‍ സലാം, സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍, എം കമാലുദ്ദീന്‍, കെ സ്രാജുകുട്ടി, സി എം എ ഗഫൂര്‍, സി മുഹമ്മദ് ഷരീഫ്, എം.പി. മുഹമ്മദ്, യൂനസ് കൊച്ചങ്ങാടി, എം.എം.സലീം, പി. അബ്ദുല്‍ സലാം, കെ ആര്‍ നസീബുല്ല, പി എസ് ഷംസുദ്ദീന്‍, എ എസ് കുഞ്ഞുമുഹമ്മദ്, എന്‍ എ മുഹമ്മദ് ചര്‍ച്ചകളില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it