Kerala

മൂലമ്പിളളി, കോവില്‍ത്തോട്ടം പുനരധിവാസ പാക്കേജ്:മുന്നണികള്‍ ഉപതിരഞ്ഞെടുപ്പിനു മുമ്പ് നിലപാട് വ്യക്തമാക്കണമെന്ന് കെ എല്‍ സി എ

വല്ലാര്‍പാടം പദ്ധതിക്കായി 316 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്.2008 മാര്‍ച്ച് 19 ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിയക്കിയ പുനരിധിവാസ പാക്കേജ് ഇനിയും പൂര്‍ണ്ണമായി നടപ്പാക്കിയിട്ടില്ല.കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയില്‍ കോവില്‍തോട്ടം വില്ലേജില്‍ 3 വര്‍ഷത്തിനുള്ളില്‍ ഉറപ്പുനല്‍കിയിരുന്ന പുനരവധിവാസം 8 വര്‍ഷമായിട്ടും നല്‍കിയിട്ടില്ല. 500 കുടുംബങ്ങള്‍ ഇപ്പോഴും ഭവനമില്ലാത്ത ്അവസ്ഥയിലാണ്.

മൂലമ്പിളളി, കോവില്‍ത്തോട്ടം പുനരധിവാസ പാക്കേജ്:മുന്നണികള്‍ ഉപതിരഞ്ഞെടുപ്പിനു മുമ്പ് നിലപാട് വ്യക്തമാക്കണമെന്ന് കെ എല്‍ സി എ
X

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റെയില്‍-റോഡ് പദ്ധതിക്കുവേണ്ടി 2008 ല്‍ ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും അതിനെത്തുടര്‍ന്ന് 2008 മാര്‍ച്ച് 19 ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിയക്കിയ പുനരിധിവാസ പാക്കേജ് ഇനിയും പൂര്‍ണ്ണമായി നടപ്പാക്കാത്ത വിഷയത്തിലും കൊല്ലം ജില്ലയിലെ കോവില്‍ത്തോട്ടം വില്ലേജില്‍ 3 വര്‍ഷത്തിനകം പുനരധിവാസം നല്‍കാമെന്ന് പാക്കേജുണ്ടാക്കി ആളുകളെ കുടിയിറക്കി 8 വര്‍ഷമായിട്ടും പുനരധിവാസം നല്‍കാത്ത വിഷയത്തിലും ഉപതെരഞ്ഞടുപ്പിന് മുമ്പ് മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്ന് കേരള ലാറ്റിന്‍ കാ്ത്തലിക് അസോസിയേഷന്‍(കെ എല്‍ സി എ) ആവശ്യപ്പെട്ടു.മൂലമ്പിള്ളിയില്‍ വാസയോഗ്യമായ സ്ഥലം നല്‍കുമെന്ന് ഉറപ്പുനല്‍കിയതാണ്. അതുവരെയും പ്രതിമാസം 5000 രൂപ വാടക നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നടപ്പിലായിട്ടില്ല.

കുടിയൊഴിപ്പിക്കപ്പെട്ട കുടംബത്തിലെ ഒരാള്‍ക്ക് വീതം പദ്ധതിയില്‍ ജോലി നല്‍കുമെന്ന് ഉത്തരവിലുണ്ടെങ്കിലും അതും നടപ്പിലാക്കിയില്ല. കാക്കനാട് വില്ലേജില്‍ പുനരധിവാസ ഭൂമിയില്‍ 56 കൂടുംബങ്ങള്‍ക്ക് 4 സെന്റ്് ഭൂമിയുടെ പട്ടയം നല്‍കിയിട്ടുണ്ടെങ്കിലും ചതുപ്പ് നിലത്ത് മൂന്നേമുക്കാല്‍ സെന്റ് വീതമാണ് നല്‍കിയിട്ടുളളത്. വാഴക്കാല വില്ലേജില്‍ തുതിയൂര്‍ ഇന്ദിരാനഗറില്‍ വാസയോഗ്യമല്ല എന്ന് പൊതുമരാമത്ത് വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തിയ 113 പ്‌ളോട്ടുകള്‍ അളന്നുതിരിച്ചുവെങ്കിലും ഇനിയും സെക്ച്ച് തയ്യാറാക്കിയിട്ടില്ല. കടമക്കുടി, മുളവുകാട് പ്രദേശത്ത് തീരനിയന്ത്രണവിജ്ഞാപന പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. അവിടെ കെട്ടിടനിര്‍മമാണ അനുമതി ലഭ്യമാക്കണം.

കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയില്‍ കോവില്‍തോട്ടം വില്ലേജില്‍ 3 വര്‍ഷത്തിനുള്ളില്‍ ഉറപ്പുനല്‍കിയിരുന്ന പുനരവധിവാസം 8 വര്‍ഷമായിട്ടും നല്‍കിയിട്ടില്ല. 500 കുടുംബങ്ങള്‍ ഇപ്പോഴും ഭവനമില്ലാത്ത ്അവസ്ഥയിലാണ്. അവര്‍ക്കു വാടക നല്‍കുമെന്നും ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്ന പാക്കേജിലെ ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. പ്രദേശത്തെ സ്ഥാപനങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തണം. ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന മുന്നണികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന് കെ എല്‍ സി എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it