Kerala

എറണാകുളത്ത് ഇനി ക്യാംപുകളില്‍ ഉളളത് 2,372 പേര്‍; ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

മഴ ശമിക്കുകയും വെള്ളമിറങ്ങി തുടങ്ങുകയും ചെയ്തതോടെ എറണാകുളം ജില്ല സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഭൂരിഭാഗം ആളുകളും ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിപൊയ്‌ക്കൊണ്ടിരിക്കുകയാണ്.കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളിലായി 172 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ഇതില്‍ 147 ക്യാപുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

എറണാകുളത്ത് ഇനി ക്യാംപുകളില്‍ ഉളളത് 2,372 പേര്‍; ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.മഴ ശമിക്കുകയും വെള്ളമിറങ്ങി തുടങ്ങുകയും ചെയ്തതോടെ എറണാകുളം ജില്ല സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഭൂരിഭാഗം ആളുകളും ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിപൊയ്‌ക്കൊണ്ടിരിക്കുകയാണ്.കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളിലായി 172 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ഇതില്‍ 147 ക്യാപുകളുടെ പ്രവര്‍ത്തനം നിലവില്‍ അവസാനിപ്പിച്ചു.

25 ക്യാംപുകള്‍ മാത്രമാണ് ഇനി പ്രവര്‍ത്തിക്കുന്നത്. ആലുവ-ആറ്.പറവൂര്‍-14,കുന്നത്ത്‌നാട്-രണ്ട്,കണയന്നൂര്‍ താലുക്കില്‍ മൂന്ന് എന്നിങ്ങനെയാണ് ക്യംപുകള്‍ പ്രവര്‍ത്തിക്കുന്നത്.755 കുടുംബങ്ങളിള്‍ നിന്നായി 2,372 പേരാണ് ക്യാംപുകളില്‍ ഉള്ളത്.വരും ദിവസങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടാകുമെന്നല്ലാത മറ്റു മുന്നറിയിപ്പുകളൊന്നും എറണാകുളം ജില്ലയക്ക് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ശേഷിക്കുന്ന ക്യാംപുകളും വൈകാതെ അവസാനിപ്പിക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കു കൂട്ടല്‍

Next Story

RELATED STORIES

Share it