Kerala

കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് തോമസ് ഐസക്

സംസ്ഥാനത്തിന്റെ നികുതി വിഹിതത്തില്‍ നടപ്പുവര്‍ഷത്തേക്കാള്‍ 2636 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് തോമസ് ഐസക്
X

തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കേരളത്തിന് മതിയായ പ്രാധാന്യം നല്‍കാത്തതിനെ ശക്തമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് തോമസ് ഐസക് തുറന്നടിച്ചു.

ബജറ്റ് ചരിത്രത്തില്‍ ഇതുപോലൊരു തിരിച്ചടി കേരളത്തിനുണ്ടായിട്ടില്ല. കേരളത്തെ അറിഞ്ഞ് ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നികുതി വിഹിതത്തില്‍ നടപ്പുവര്‍ഷത്തേക്കാള്‍ 2636 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതുമൂലം സംസ്ഥാന ബജറ്റില്‍ അധിക വിഭവ സമാഹരണത്തിന് വേണ്ട നടപടികളെടുക്കാന്‍ നിര്‍ബന്ധിതമാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനമാണ്. കഴിഞ്ഞ വര്‍ഷത്തെ ഫലം തന്നെയാണ് ഈ ബജറ്റിനും സംഭവിക്കുക. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കുറയാനല്ല, മറിച്ച് മൂര്‍ച്ചിക്കാനാണ് പോകുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it