Kerala

കേരള ബാങ്ക് രണ്ട് മാസത്തിനകം യാഥാര്‍ഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ആധുനിക സേവന രംഗത്ത് പുതുതലമുറ ബാങ്കുകള്‍ക്കൊപ്പം സഹകരണ ബാങ്കുകളും ഉയരും. ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെ യുവജനത ആഗ്രഹിക്കുന്ന ആധുനിക സേവനങ്ങള്‍ സഹകരണ മേഖലയില്‍ ലഭ്യമാക്കും

കേരള ബാങ്ക് രണ്ട് മാസത്തിനകം യാഥാര്‍ഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
X

കൊച്ചി: ബാങ്കിംഗ് രംഗത്തെ എല്ലാ ആധുനിക സേവനങ്ങളും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് നല്‍കുന്ന ലീഡ് ബാങ്കായി കേരള ബാങ്ക് രണ്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . എടയ്ക്കാട്ടുവയല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് ഓഫീസ് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ആധുനിക സേവന രംഗത്ത് പുതുതലമുറ ബാങ്കുകള്‍ക്കൊപ്പം സഹകരണ ബാങ്കുകളും ഉയരും. ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെ യുവജനത ആഗ്രഹിക്കുന്ന ആധുനിക സേവനങ്ങള്‍ സഹകരണ മേഖലയില്‍ ലഭ്യമാക്കും. നിലവില്‍ 13 ശതമാനം മാത്രമാണ് പ്രാഥമിക സഹകരണ സംഘങ്ങളിലെ യുവജനങ്ങളുടെ പ്രാതിനിധ്യം. ഭാവിയില്‍ കൂടുതല്‍ പേരെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പരിഷ്‌കരണങ്ങള്‍ക്ക് സാധിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ സഹകരണ മേഖലയുടെ ഉയര്‍ച്ചയുടെ വര്‍ഷങ്ങളായിരുന്നു. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂമി ഇല്ലാത്തവര്‍ക്കായി 2000 ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വകുപ്പിന് 2000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ സാധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it