Kerala

വിവാഹ അഭ്യര്‍ഥന നിരസിച്ച യുവതിക്കെതിരെ ആക്രമം; മധ്യവയസ്‌കന്‍ പിടിയില്‍

വിവാഹ അഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധം മൂലം പച്ചാളം സ്വദേശിയായ യുവതിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.മാലിന്യം ശേഖരിക്കുന്ന തൊഴിലാളിയാണ് പ്രതി

വിവാഹ അഭ്യര്‍ഥന നിരസിച്ച യുവതിക്കെതിരെ ആക്രമം;  മധ്യവയസ്‌കന്‍ പിടിയില്‍
X

കൊച്ചി: വിവാഹ അഭ്യര്‍ഥന നിരസിച്ച യുവതിയെ ആക്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍. തുപ്പുണിത്തുറ സ്വദേശി ചന്ദ്രന്‍ (48) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. വിവാഹ അഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധം മൂലം പച്ചാളം സ്വദേശിയായ യുവതിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.മാലിന്യം ശേഖരിക്കുന്ന തൊഴിലാളിയാണ് പ്രതി. മൂന്ന് വര്‍ഷം മുമ്പ് പ്രതി മാലിന്യം ശേഖരിക്കാന്‍ വേണ്ടി യുവതിയുടെ വീട്ടിലെത്തി. പിന്നീട് പ്രതി വിവാഹിതനല്ലെന്നും, തന്നെ വിവാഹം കഴിക്കണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വിവാഹ അഭ്യര്‍ഥന നിരസിക്കുകയും മാലിന്യം ശേഖരിക്കുന്ന ജോലിക്ക് മറ്റൊരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഈ മാസം 21-ന് യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പച്ചാളം പാലത്തിനടിയില്‍ കാത്ത് നിന്ന ചന്ദ്രന്‍ യുവതിയോട് വിവാഹഭ്യര്‍ഥന നടത്തി. യുവതി താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോതോടെ ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ എസ് ഐ വി ബി അനസ് ആണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it