വിവാഹ വാഗ്ദാനം നല്‍കി 17 വയസുകാരിയെ പീഡിപ്പിച്ചു ; യുവാവ് പിടിയില്‍
പാലക്കാട് സ്വദേശി രമേശ് രാമന്‍ (24) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. പച്ചാളത്തെ കോണ്‍വെന്റില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന കഥ പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം മെട്രോ യാത്രക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കത്രികടവിലുള്ള തന്റെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു
കൊച്ചി; കാക്കനാട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍.പാലക്കാട് സ്വദേശി രമേശ് രാമന്‍ (24) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. പച്ചാളത്തെ കോണ്‍വെന്റില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന കഥ പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം മെട്രോ യാത്രക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കത്രികടവിലുള്ള തന്റെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. നാലുവയസ്സുള്ളപ്പോള്‍ പോലിസ് പള്ളുരുത്തി ഡോണ്‍ബോസ്‌കോ ഓര്‍ഫനേജില്‍ എത്തിച്ച ഇയാള്‍ 18 വയസ്സ് ആയതോടെ അവിടെനിന്നും ഇറങ്ങി ഹോട്ടല്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍ക്കെതിരെ അരൂര്‍, പാലക്കാട് കൊല്ലങ്കോട് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു നോര്‍ത്ത് എസ്എച്ച് ഒ സിബി ടോം, എഎസ് ഐമാരായ ശ്രീകുമാര്‍, വിനോദ് കൃഷ്ണ, റോയ്മോന്‍, സിപിഒ സിനീഷ്, ഡബ്ല്യുസിപിഒ വിദ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
തായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMTമുസ് ലിം വിരുദ്ധ പ്രസംഗം; പ്രധാനമന്ത്രിക്കെതിരേ തിരഞ്ഞെടുപ്പ്...
22 April 2024 3:08 PM GMTഗുജറാത്തില്‍ ബിജെപിക്ക് നാടകീയ ജയം; മാച്ച് ഫിക്സിങ്ങെന്ന് കോണ്‍ഗ്രസ്
22 April 2024 3:02 PM GMTഇസ്രായേല്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി രാജിവച്ചു
22 April 2024 2:40 PM GMT