Kerala

മരടിലെ ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും നാളെ പൊളിക്കും

നാളെ ആദ്യം തകര്‍ക്കുന്നത് ജെയിന്‍ കോറല്‍ കോവാണ്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരിക്കും ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക.രണ്ടു ഫ്‌ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല. എന്നിരുന്നാലും സമീപത്ത് വീടുകള്‍ ഉണ്ട്. ഇന്ന് നടന്ന ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും പൊളിക്കുന്നതിന് മുമ്പ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരങ്ങള്‍ തന്നെയായിരിക്കും നാളെ യും സ്വീകരിക്കുക.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിക്കും

മരടിലെ ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും നാളെ പൊളിക്കും
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി നിര്‍ദേശ പ്രകാരം പൊൡക്കുന്ന ശേഷിക്കുന്ന രണ്ടു ഫ്‌ളാറ്റുകള്‍ നാളെ സ്‌ഫോടനത്തിലൂടെ തകര്‍ക്കും. ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവുമണ് നാളെ പൊളിക്കുക.ഇന്ന് രാവിലെ 11.17 ന് ഹോളി ഫെയ്ത് എച്ച് ടു ഒയും 11.44 ന് ആല്‍ഫ സെറിന്റെ രണ്ടു ടവറുകളും തകര്‍ത്തിരുന്നു.നാളെ ആദ്യം തകര്‍ക്കുന്നത് ജെയിന്‍ കോറല്‍ കോവാണ്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരിക്കും ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക.രണ്ടു ഫ്‌ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല. എന്നിരുന്നാലും സമീപത്ത് വീടുകള്‍ ഉണ്ട്. ഇന്ന് നടന്ന ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും പൊളിക്കുന്നതിന് മുമ്പ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരങ്ങള്‍ തന്നെയായിരിക്കും നാളെ യും സ്വീകരിക്കുക.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിക്കും.ആദ്യം പൊളിക്കുന്ന ജെയിന്‍ കോറല്‍ കോവിന് സമീപമുളള വീടുകളിലെ ആളുകളെ രാവിലെ ഒമ്പതോടെ ഒഴിപ്പിക്കും. മുഴുവന്‍ റോഡുകളും രാവിലെ 10.30 ന് ബാരിക്കേഡുകള്‍ ഉപയോഗിച്ചു ബ്ലോക്ക് ചെയ്യും.10.55 ന് സ്‌ഫോടനം നടത്തുന്നതിന്റെ മുന്നോടിയായുള്ള സൈറണ്‍ മുഴങ്ങും.11 ന് സ്ഫടനത്തിലൂടെ ജെയിന്‍ കോറല്‍ കോവ് തകര്‍ക്കും.തുടര്‍ന്ന് പൊടിപടലങ്ങള്‍ അടങ്ങുന്ന മുറയ്ക്ക് റോഡുകളിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുയും ആളുകള്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങി പോകാനും കഴിയും.ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരിക്കും ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഇതിനു മുന്നോടിയായി ഉച്ചയക്ക് 12 മണിയോടെ സമീപത്തു നിന്നും ആളുകളെ ഒഴിപ്പിക്കും.

1.30 ന് ആദ്യ സൈറണ്‍ മുഴങ്ങുന്നതോടെ പ്രദേശത്തേയക്കുള്ള ചെറിയ റോഡുകള്‍ പോലിസ് ബാരിക്കേഡുപയോഗിച്ച് ബ്ലോക്ക് ചെയ്യും.1.55 ന് രണ്ടാം സൈറണ്‍ മുഴങ്ങുമ്പോള്‍ ദേശീയ പാതയും ബ്ലോക്ക് ചെയ്യും.രണ്ട് മണിക്ക്് മൂന്നാമത്തെ സൈറണ്‍ മുഴങ്ങുകയും തൊട്ടു പിന്നാലെ സ്‌ഫോടനം നടക്കുകയും ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിലം പൊത്തുകയും ചെയ്യും.ഇതിനു ശേഷം പൊടി പടലങ്ങള്‍ അടങ്ങുന്ന മുറയ്ക്ക് നാഷണല്‍ ഹൈവേ വഴിയും ചെറു റോഡുകള്‍ വഴിയും ഗതാഗതം പുനസ്ഥാപിക്കുകയും ആളുകള്‍ക്ക് വീടുകളിലേക്ക് പോകാനുള്ള സൈറണ്‍ മുഴങ്ങുകയും ചെയ്യും.നിശ്ചയിച്ച സമയത്തു നിന്നും 15 മിനിറ്റോളം വൈകിയാണ് ഇന്ന് ഹോളി ഫെയ്ത് എച്ച് ടു ഒയിലും ആല്‍ഫ സെറിനിലും സ്‌ഫോടനം നടന്നത്. നാവിക സേനയുടെ ഹെലികോപ്ടര്‍ നടത്തിയ ആകാശ നിരീക്ഷണം അല്‍പം വൈകിയതു മൂലമാണ് താമസം ഉണ്ടായത്.

Next Story

RELATED STORIES

Share it