Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ തുടങ്ങി; കെട്ടിടങ്ങളില്‍ നിയന്ത്രിത സ്ഫോടനം നടത്തുന്നതില്‍ 11 ന് തീരുമാനമുണ്ടായേക്കും

ഹോളി ഫെയിത് എച്ച് ടു ഒ,ജെയിന്‍ കോറല്‍, ആല്‍ഫ സെറിന്‍,ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.ജെയ്ന്‍ കോറല്‍ എന്ന 16നില ഫ്ളാറ്റ് പൊളിക്കാന്‍ മുംബൈ ആസ്ഥാനമായ എഡിഫസ് എഞ്ചിനീയറിംഗ് എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 125 അപ്പാര്‍ട്ട്മെന്റുകളുള്ള ഈ ഫ്ളാറ്റ് സമുച്ചയത്തിന്റെ കാര്‍പോര്‍ച്ച് ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം എക്സവേറ്ററുകള്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിക്കഴിഞ്ഞു.ജനലുകളും വാതിലുകളുമെല്ലാം പൂര്‍ണ്ണമായി നീക്കം ചെയ്തതിനാല്‍ ഇപ്പോള്‍ മുകള്‍നിലയില്‍ നിന്ന് ഹാമര്‍ ഉപയോഗിച്ച് ഭിത്തികള്‍ പൊളിച്ച്ച് നീക്കുന്ന ജോലികളാണ് ഇവിടെ നടക്കുന്നത്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ തുടങ്ങി; കെട്ടിടങ്ങളില്‍ നിയന്ത്രിത സ്ഫോടനം നടത്തുന്നതില്‍ 11 ന് തീരുമാനമുണ്ടായേക്കും
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചു. ഹോളി ഫെയിത് എച്ച് ടു ഒ,ജെയിന്‍ കോറല്‍, ആല്‍ഫ സെറിന്‍,ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.ജെയ്ന്‍ കോറല്‍ എന്ന 16നില ഫ്ളാറ്റ് പൊളിക്കാന്‍ മുംബൈ ആസ്ഥാനമായ എഡിഫസ് എഞ്ചിനീയറിംഗ് എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 125 അപ്പാര്‍ട്ട്മെന്റുകളുള്ള ഈ ഫ്ളാറ്റ് സമുച്ചയത്തിന്റെ കാര്‍പോര്‍ച്ച് ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം എക്സവേറ്ററുകള്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിക്കഴിഞ്ഞു.ജനലുകളും വാതിലുകളുമെല്ലാം പൂര്‍ണ്ണമായി നീക്കം ചെയ്തതിനാല്‍ ഇപ്പോള്‍ മുകള്‍നിലയില്‍ നിന്ന് ഹാമര്‍ ഉപയോഗിച്ച് ഭിത്തികള്‍ പൊളിച്ച്ച് നീക്കുന്ന ജോലികളാണ് ഇവിടെ നടക്കുന്നത്. പൊളിക്കുന്ന ജോലികള്‍ തുടരുന്നതിനാല്‍ കനത്ത പൊടിശല്യം സഹിക്കാനാകുന്നില്ലെന്ന് തൊട്ടടുത്ത കരയില്‍ താമസിക്കുന്നവര്‍ പരാതി പറയുന്നുണ്ട്.

പൊളിക്കുന്ന സമയം ഡ്രില്ലുകള്‍ ഇടതടവില്ലാതെ ഉപയോഗിക്കുന്നതും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നുണ്ട്. പൊളിച്ച് നീക്കുന്ന കോണ്‍ക്രീറ്റ് പാളികളില്‍ നിന്ന് ഇരുമ്പുകള്‍ തരം തിരിച്ച് മാറ്റുന്ന ജോലികളും നടക്കുന്നുണ്ട്. ഹോളി ഫെയ്ത്ത് എച്ച് ടു ഒ, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിനുള്ള കരാറും എഡിഫസിനാണ് നല്‍കിയിട്ടുള്ളത്. അപേക്ഷ നല്‍കിയ ഫ്ളാറ്റ് ഉടമകള്‍ക്ക് എ സി, ഫര്‍ണീച്ചര്‍ മുതലായവ നീക്കം ചെയ്യാന്‍ നാളെ കൂടി ജസ്റ്റിസ് കെ ബാലകൃഷ്ണണന്‍ നായര്‍ സമിതി അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ ഫ്ളാറ്റുകളിലും പോലിസ് സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. 19 നിലയുള്ള ഹോളി ഫെയ്ത്ത് ഫ്ളാറ്റ് പൊളിച്ച് നീക്കുന്നതാകും ഏറെ ശ്രമകരം.

ഹോളി ഫെയ്ത്തിന് എതിര്‍ദിശയിലായി രണ്ട് ബഹുനില കെട്ടിടങ്ങളടങ്ങിയ ആല്‍ഫ സറീന്‍ എന്ന 16നില ഫ്ളാറ്റില്‍ 74 അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീല്‍ എന്ന കമ്പനിയാണ് പൊളിക്കല്‍ ജോലികള്‍ കരാര്‍ എടുത്തിട്ടുള്ളത്. വാതിലും ജനലുകളും നീക്കം ചെയ്ത ശേഷം ഭിത്തികള്‍ പൊളിക്കുന്ന ജോലികള്‍ ഇവിടെയും പുരോഗമിക്കുകയാണ്. തൈക്കൂടം പാലത്തിനടുത്ത് 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരമാണ് മറ്റൊരു ഫ്‌ളാറ്റ് സമുച്ചയം.തൊട്ടടുത്തായി അംഗനവാടിയും വീടുകളും കൂടാതെ മറ്റൊരു ഫ്ളാറ്റുമുള്ളത് പൊളിക്കല്‍ ജോലികളെ ബാധിക്കാനിടയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കെട്ടിടങ്ങളില്‍ നിയന്ത്രിത സ്ഫോടനം നടത്തുന്ന കാര്യങ്ങള്‍ 11 ന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും.

Next Story

RELATED STORIES

Share it