Kerala

മരടിലെ ഫ്ളാറ്റുകള്‍ നാളെ സ്‌ഫോടനത്തിലൂടെ പൊളിക്കും ; മോക്ഡ്രില്‍ നടത്തി സുരക്ഷ ഉറപ്പിച്ച് അധികൃതര്‍

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മോക് ഡ്രില്‍ നടന്നത്. നാളെ എത്തരത്തിലാണോ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് അതിന്റെ റിഹേഴ്‌സലായിരുന്നു ഇന്ന് നടന്നത്. എന്നാല്‍ മോക് ഡ്രില്ലിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിക്കുകയോ ഗതാഗതം നിയന്ത്രിക്കുകയോ ചെയ്തില്ല. ഇത് രണ്ടും നാളെ സ്‌ഫോടനത്തിന് മുമ്പായി രാവിലെ ഒമ്പതു മുതലായിരിക്കും ആളുകളെ ഒഴിപ്പിക്കലും ഗതാഗത നിയന്ത്രണവും നടപ്പിലാക്കുക.പൊളിക്കുന്നതിനു മുമ്പായി മൂന്നു സൈറന്‍ മുഴങ്ങും. ആദ്യ രണ്ടു സൈറണ്‍ തയാറെടുപ്പിന്റേതും അവസാന സൈറണ്‍ സ്‌ഫോടനം നടത്തുന്നതിനു മുമ്പുള്ളതുമാണ്. സഫോടന ശേഷവും സൈറന്‍ മുഴങ്ങും ഈ നാലു സൈറണും ഇന്ന് മോക് ഡ്രില്ലിന്റെ ഭാഗമായും മുഴക്കി

മരടിലെ ഫ്ളാറ്റുകള്‍ നാളെ സ്‌ഫോടനത്തിലൂടെ പൊളിക്കും ;   മോക്ഡ്രില്‍ നടത്തി സുരക്ഷ ഉറപ്പിച്ച് അധികൃതര്‍
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റു സമുച്ചയങ്ങളായ ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകള്‍ നാളെ സ്‌ഫോടനത്തിലൂടെ പൊളിക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്‍ നടത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മോക് ഡ്രില്‍ നടന്നത്. നാളെ എത്തരത്തിലാണോ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് അതിന്റെ റിഹേഴ്‌സലായിരുന്നു ഇന്ന് നടന്നത്. എന്നാല്‍ മോക് ഡ്രില്ലിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിക്കുകയോ ഗതാഗതം നിയന്ത്രിക്കുകയോ ചെയ്തില്ല. ഇത് രണ്ടും നാളെ സ്‌ഫോടനത്തിന് മുമ്പായി രാവിലെ ഒമ്പതു മുതലായിരിക്കും ആളുകളെ ഒഴിപ്പിക്കലും ഗതാഗത നിയന്ത്രണവും നടപ്പിലാക്കുക.പൊളിക്കുന്നതിനു മുമ്പായി മൂന്നു സൈറന്‍ മുഴങ്ങും. ആദ്യ രണ്ടു സൈറണ്‍ തയാറെടുപ്പിന്റേതും അവസാന സൈറണ്‍ സ്‌ഫോടനം നടത്തുന്നതിനു മുമ്പുള്ളതുമാണ്. ഫ്‌ളാറ്റു പൊളിക്കലിനു ശേഷവും സൈറണ്‍ മുഴങ്ങും. പൊടിപടലങ്ങള്‍ എല്ലാം അടങ്ങിയതിനു ശേഷമായിരിക്കും നാലാം സൈറണ്‍ മുഴങ്ങുക.ഇതിനു ശേഷം മാത്രമായിരിക്കും പ്രദേശത്തുകൂടിയുള്ള ഗതാഗതം പുനസ്ഥാപിക്കുകയും സമീപത്തെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്ക് തിരികെ അവരുടെ വീടുകളിലേക്ക് മടങ്ങാനും കഴിയുകയുളളു.ഈ നാലു സൈറണും ഇന്ന് മോക് ഡ്രില്ലിന്റെ ഭാഗമായും മുഴക്കി.മോക്ഡ്രില്ലിനു മുന്നോടിയായി ജില്ലാ കലക്ടര്‍ എസ് സുഹാസ്, കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെ,പൊളിക്കല്‍ ചുമതലയുള്ള സബ്കലക്ടര്‍ സ്‌നേഹില്‍കുമാര്‍, സ്‌ഫോടന വിദഗ്ദന്‍ സര്‍വാതെ എന്നിവരുടെ നേതൃത്വത്തില്‍ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളിലും എത്തി വിശദമായി പരിശോധന നടത്തുകയും അതാത് ഫ്‌ളാറ്റ് പൊളിക്കലിനു ചുമതലയുള്ള കമ്പനി പ്രതിനിധികളുമായി സംസാരിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നതും ഇവയെ ബ്ലാസ്റ്റിംഗ് സെന്ററുകളുമായി ബന്ധിപ്പിക്കുന്നതും ഇവര്‍ എത്തി പരിശോധന നടത്തി.തുടര്‍ന്ന്് ബ്ലാസ്റ്റിംഗ് സെന്ററുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മരട് നഗരസഭാ ഓഫിസ് കെട്ടിടത്തില്‍ സജ്ജമാക്കിയിരിക്കുന്ന കണ്‍ട്രോള്‍ റൂമിലും ഇവര്‍ എത്തി പ്രവര്‍ത്തനം വിലയിരുത്തി. ഇതിനു ശേഷമായിരുന്നു മോക്ഡ്രില്‍ നടന്നത്.മോക്ഡ്രില്‍ വിജയകരമായിരുന്നുവെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു.പോലിസ്,ആംബുലന്‍സ്,അഗ്നിശമന സേന വിഭാഗം അടക്കമുള്ള വിഭാഗങ്ങളുടെ നാളെത്തെ പ്രവര്‍ത്തനം എത്തരത്തിലായിരിക്കണമെന്നതിന്റെ റിഹേഴ്‌സലാണ് നടന്നത്.അത് വിജയരമായിരുന്നു. ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത മോക് ഡ്രില്ലില്‍ ബോധ്യപ്പെട്ടു. അത്് ചെയ്യും.പൊളിക്കലിന്റെ ഭാഗമായി മുഴക്കുന്ന സൈറന്റെ സ്ഥാനവും മാറ്റുമെന്നും ഐ ജി വിജയ് സാഖറെ വ്യക്തമാക്കി.രുക്കങ്ങളില്‍ പൂര്‍ണ തൃപ്തനാണെന്നും സുഗമമായി തന്നെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സാധിക്കുമെന്നും ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സര്‍വാതെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാളെ രാവിലെ 11 ന് ഹോളി ഫെയ്ത് എച്ചു ടു യും പിന്നാലെ ആല്‍ഫ സെറിനും പൊളിക്കും. 12 ന് രാവിലെ 11 ന് ജെയിന്‍ കോറല്‍ കോവും ഉച്ചകഴിഞ്ഞ രണ്ടിന് ഗോള്‍ഡന്‍ കായലോരവും പൊളിക്കും.

Next Story

RELATED STORIES

Share it