Kerala

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍:മുന്നറിയിപ്പുമായി പോലിസ്; രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലുവരെ പ്രദേശത്ത് നിരോധനാജ്ഞ

അന്നേ ദിവസം സമീപത്തെ വീടുകളില്‍ താമസക്കാര്‍ ആരുമില്ലെന്ന് പോലിസ് പരിശോധന നടത്തി ഉറപ്പാക്കും.സമീപത്തെ വീടുകളില്‍ നിന്നും ഒഴിഞ്ഞു പോകുന്നവര്‍ അവരവരുടെ വീടുകളിലെ വൈദ്യുതി ഓഫാക്കിയിട്ടുണ്ടെന്ന്് ഉറപ്പാക്കിവേണം പോകാന്‍. ഒപ്പം വീടിന്റെ മുഴുവന്‍ വാതിലുകളും ജനലുകളും അടച്ചിരിക്കണം.എല്ലാവിധത്തിലുള്ള ഗതാഗതവും അന്നേ ദിവസം ഇവിടേയ്ക്ക് നിരോധിക്കും.പൊളിക്കുന്ന ഫ്ളാറ്റു സമുച്ചയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നതിനാല്‍ ഡ്രോണ്‍ പോലുള്ള ഉപകരണങ്ങള്‍ മേഖലയില്‍ പറത്തുന്നത് നിരോധിച്ചിരിക്കുകയാണ്. ഇതിന് വിപരീതമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശന നിയമ നടപടി നേരിടേണ്ടിവരുമെന്നും കൊച്ചി സിറ്റി പോലിസ് അറിയിച്ചു.ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി സൈറണ്‍ മുഴങ്ങുന്നതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.റോഡുകളില്‍ സ്ഥാപിക്കുന്ന ബാരിക്കേഡ് പോലിസ് നീക്കം ചെയ്തതിനു ശേഷം മാത്രമെ ആളുകള്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയു

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍:മുന്നറിയിപ്പുമായി പോലിസ്; രാവിലെ എട്ടുമുതല്‍ വൈകുന്നേരം  നാലുവരെ പ്രദേശത്ത് നിരോധനാജ്ഞ
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ളാറ്റു സമുച്ചയങ്ങള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി പോലിസ്.ഫ്ളാറ്റുകള്‍ പൊളിക്കുന്ന ദിവസം പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധനാജ്ഞയെന്ന് കൊച്ചി സിറ്റി പോലിസ് അറിയിച്ചു. അന്നേ ദിവസം സമീപത്തെ വീടുകളില്‍ താമസക്കാര്‍ ആരുമില്ലെന്ന് പോലിസ് പരിശോധന നടത്തി ഉറപ്പാക്കും.സമീപത്തെ വീടുകളില്‍ നിന്നും ഒഴിഞ്ഞു പോകുന്നവര്‍ അവരവരുടെ വീടുകളിലെ വൈദ്യുതി ഓഫാക്കിയിട്ടുണ്ടെന്ന്് ഉറപ്പാക്കിവേണം പോകാന്‍. ഒപ്പം വീടിന്റെ മുഴുവന്‍ വാതിലുകളും ജനലുകളും അടച്ചിരിക്കണം.എല്ലാവിധത്തിലുള്ള ഗതാഗതവും അന്നേ ദിവസം ഇവിടേയ്ക്ക് നിരോധിക്കും.പൊളിക്കുന്ന ഫ്ളാറ്റു സമുച്ചയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നതിനാല്‍ ഡ്രോണ്‍ പോലുള്ള ഉപകരണങ്ങള്‍ മേഖലയില്‍ പറത്തുന്നത് നിരോധിച്ചിരിക്കുകയാണ്. ഇതിന് വിപരീതമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശന നിയമ നടപടി നേരിടേണ്ടിവരുമെന്നും കൊച്ചി സിറ്റി പോലിസ് അറിയിച്ചു.ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി സൈറണ്‍ മുഴങ്ങുന്നതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

റോഡുകളില്‍ സ്ഥാപിക്കുന്ന ബാരിക്കേഡ് പോലിസ് നീക്കം ചെയ്തതിനു ശേഷം മാത്രമെ ആളുകള്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയു.ജനുവരി 11 ന് ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി തേവര-കുണ്ടന്നൂര്‍ റോഡ് രാവിലെ 10 30 നും പിന്നീട് 10.55 നും ബ്ലോക്ക് ചെയ്യും.പൊളിക്കല്‍ നടപടി പൂര്‍ത്തീകരിച്ചതായി അറിയിച്ചുകൊണ്ടുള്ള സൈറന്‍ മുഴങ്ങിയതിനു ശേഷം മാത്രമെ ഗതാഗതം പുനസ്ഥാപിക്കുകയുള്ളു. അതുവരെ ആലപ്പുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അരൂര്‍, ഇടക്കൊച്ചി,പാമ്പായി മൂല, കണ്ണങ്ങാട്ട് പാലം,തേവര ഫെറി, തേവര ജംഗ്ഷന്‍, പള്ളിമുക്ക്, എസ് എ റോഡ് വഴി വൈറ്റിലയിലേക്ക് പോകണം.ഇതു കൂടാതെ അരൂര്‍,ഇടക്കൊച്ചി,പാമ്പായി മൂല,കുമ്പളങ്ങിവഴി, വെസ്റ്റ് ബിഒടി,ഈസ്റ്റ് ബിഒടി,വില്ലിംഗ് ടണ്‍ ഐലന്റ് തേവര ജംഗ്ഷന്‍ എന്നിവടങ്ങിലേക്ക് പോകാം.11 ന് രാവിലെ 11 ന് ഹോളി ഫെയ്ത് എച്ച് ടു ഫ്ളാറ്റ് പൊളിക്കും. ഇതിന്റെ ഭാഗമായി 10.30ന് സൈറണ്‍ മുഴങ്ങുമ്പോള്‍ മുഴുവന്‍ റോഡുകളും ബ്ലോക്ക് ചെയ്യും.

10.55 ന് അടുത്ത സൈറണ്‍ മുഴങ്ങുമ്പോള്‍ തേവര-കുണ്ടന്നൂര്‍ റോഡും എന്‍ എച്ചും ബ്ലോക്കു ചെയ്യും.11 ഹോളി ഫെയ്ത് എച്ച് ടു ഒ സ്ഫോടനത്തിലൂടെ തകര്‍ക്കും.11.05 ന് ആല്‍ഫ സെറിന്‍ തകര്‍ക്കും.11.15 ന് തേവര-കുണ്ടന്നൂര്‍ റോഡും എന്‍ എച്ചും തുറക്കും.11.45 നു മുഴുവന്‍ റോഡുകളും ഗതാഗത്തിന് തുറന്നു കൊടുക്കും.ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും പൊളിക്കുന്ന ദിവസം എല്ലാ ചെറുതും വലുതുമായ റോഡുകള്‍ രാവിലെ 10.30 ന്് ബ്ലോക്ക് ചെയ്യും.10.55 ന് ഫ്ളാറ്റ് പൊളിക്കല്‍ സൈറണ്‍ മുഴക്കും.11 ന് ജെയിന്‍ കോറല്‍ കോവ് പൊളിക്കും.11.30 ന് റോഡുകള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത്.ഇതിന്റെ ഭാഗമായി 1.30 ന് വലുതും ചെറുതുമായ റോഡുകള്‍ ബ്ലോക്കു ചെയ്യും.1.55 ന് നാഷണല്‍ ഹൈ വേ ബ്ലോക്ക് ചെയ്യും.രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരം പൊളിക്കും. 02.05 ന് നാഷണല്‍ ഹൈവേ തുറക്കും.02.30 ന് എല്ലാ റോഡുകളും തുറക്കും.

Next Story

RELATED STORIES

Share it