Kerala

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മിനിറ്റുകള്‍ മാത്രം; ആളുകളെ ഒഴിപ്പിക്കല്‍ തുടങ്ങി; ഒമ്പതുമണിയോടെ സ്‌ഫോടനത്തിനുള്ള കേബിളുകള്‍ ഘടിപ്പിക്കും

ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകളാണ് ഇന്ന് സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്. 11 മണിക്ക് ഹോളി ഫെയ്ത് എച്ച് ടു ഒയും 11.05 നും 11.15 നും ഇടിയിലായി ആല്‍ഫ സെറിനും തകര്‍ക്കും.ഈ രണ്ടു ഫ്‌ളാറ്റു സമുച്ചയത്തിനു സമീപമുള്ളവരെയാണ് പോലിസിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കുന്നത്. ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാന്‍ എത്തിയവരെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന 200 മീറ്റര്‍ ചുറ്റളവില്‍ നിന്നും പോലിസ് ഒഴിപ്പിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മിനിറ്റുകള്‍ മാത്രം; ആളുകളെ ഒഴിപ്പിക്കല്‍ തുടങ്ങി; ഒമ്പതുമണിയോടെ സ്‌ഫോടനത്തിനുള്ള കേബിളുകള്‍   ഘടിപ്പിക്കും
X

കൊച്ചി:തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കുന്ന മരടിലെ നാലു ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണം മണ്ണില്‍ പതിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ പോലിസ് സമീപ വീടുകളില്‍ നിന്നുള്ള ആളുകളെ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു.ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകളാണ് ഇന്ന് സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്. 11 മണിക്ക് ഹോളി ഫെയ്ത് എച്ച് ടു ഒയും 11.05 നും 11.15 നും ഇടിയിലായി ആല്‍ഫ സെറിനും തകര്‍ക്കും.ഈ രണ്ടു ഫ്‌ളാറ്റു സമുച്ചയത്തിനു സമീപമുള്ളവരെയാണ് പോലിസിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കുന്നത്. ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാന്‍ എത്തിയവരെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന 200 മീറ്റര്‍ ചുറ്റളവില്‍ നിന്നും പോലിസ് ഒഴിപ്പിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. വീടൂകളില്‍ നിന്നും ആളുകള്‍ എല്ലവാരും പോയി എന്നുറപ്പു വരുത്താന്‍ അല്‍പ സമയത്തിനു ശേഷം പോലിസ് ഒരോ വീടുകളിലും കയറി പരിശോധന നടത്തും.

സ്‌ഫോടനത്തിന് മുമ്പായി പ്രദേശത്തെയക്കുള്ള ഗതാഗതവും നിരോധിക്കും.സുരക്ഷിതമായി തന്നെ സ്‌ഫോടനത്തിലീടെ ഫ്‌ളാറ്റു സമുച്ചയങ്ങള്‍ പൊളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് എക്‌സ്‌പ്ലോസീവ് വിഭാഗം ഡെപ്യൂടി ചീഫ് ആര്‍ വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അല്‍പ സമയത്തിനുള്ളില്‍ തന്നെ സ്‌ഫോടനത്തിനുളള കണക്ഷനുകള്‍ നല്‍കും.എല്ലാ വിധ ക്രമീകരണങ്ങളും ശക്തമായ രീതില്‍ തന്നെയാണ് ഒരുക്കുന്നത്.എല്ലാ സുരക്ഷിത മാര്‍ഗങ്ങളും യോജിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്.ഒമ്പതു മണിയോടെ സ്‌ഫോടനത്തിനുള്ള കേബിളുകളും വയറുകളും ഘടിപ്പിക്കാന്‍ ആരംഭിക്കും.അതോടെ പ്രദേശത്ത് നിന്നും എല്ലാവരെയും ഒഴിപ്പിച്ചിരിക്കും.

ഡിറ്റണേറ്റുകള്‍ സ്‌ഫോടനത്തിനു തൊട്ടുമുമ്പു മാത്രമെ ഘടിപ്പിക്കുകയുള്ളുവെന്നും വേണുഗോപാല്‍ പറഞ്ഞു.11 മണിക്കു തന്നെ ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റു സമുച്ചയം തകര്‍ക്കാം.ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അവശിഷ്ങ്ങള്‍ കായലില്‍ പതിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.പക്ഷേ വലിയ നാശനഷ്ടം ഒന്നും സംഭവിക്കില്ല. വെളളം കലര്‍ന്ന മണ്ണാണ് അവിടുള്ളത്.അതിന്റേതായ പ്രശ്‌നമുണ്ടെന്നും എങ്കിലും സുരക്ഷിതമായ രീതിയില്‍ തന്നെ സ്‌ഫോടനം നടത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it