Kerala

മരടിലെ പൊളിക്കുന്ന ഫ്‌ളാറ്റുകളിലെ ജനലുകള്‍ അടക്കമുള്ളവ വേണമെന്ന് ഉടമകള്‍; ആവശ്യം നഷ്ടപരിഹാര സമിതി ഇന്ന് പരിഗണിക്കും

ഫ്‌ളാറ്റുടമകളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പൊളിക്കാന്‍ കരാറെടുത്ത കമ്പനികള്‍.ഉടമകളുടെ പരാതി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ഇന്ന് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.നിലവില്‍ ഫ്‌ളാറ്റുകളിലെ ജനലുകളും വാതിലുകളും സാനിറ്ററി ഉപകരണങ്ങളും നീക്കുന്ന ജോലികളാണ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.ലക്ഷങ്ങള്‍ വില വരുന്ന വാതിലുകളും ജനലുകളും സാനിറ്ററി ഉപകരണങ്ങളുമാണ് മിക്ക ഫ്‌ളാറ്റുകളിലുമുള്ളത്

മരടിലെ പൊളിക്കുന്ന ഫ്‌ളാറ്റുകളിലെ ജനലുകള്‍ അടക്കമുള്ളവ വേണമെന്ന് ഉടമകള്‍; ആവശ്യം നഷ്ടപരിഹാര സമിതി ഇന്ന് പരിഗണിക്കും
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റുകളിലെ ജനലുകളും വാതിലുകളുമടക്കമുള്ള സാമഗ്രികള്‍ ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ രംഗത്ത്.ഫ്‌ളാറ്റുടമകളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പൊളിക്കാന്‍ കരാറെടുത്ത കമ്പനികള്‍.ഉടമകളുടെ പരാതി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ഇന്ന് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.നിലവില്‍ ഫ്‌ളാറ്റുകളിലെ ജനലുകളും വാതിലുകളും സാനിറ്ററി ഉപകരണങ്ങളും നീക്കുന്ന ജോലികളാണ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ലക്ഷങ്ങള്‍ വില വരുന്ന വാതിലുകളും ജനലുകളും സാനിറ്ററി ഉപകരണങ്ങളുമാണ് മിക്ക ഫ്‌ളാറ്റുകളിലുമുള്ളത്. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഇത് തങ്ങള്‍ക്ക് വേണമെന്നാണ് ഫ്്‌ളാറ്റുടമകളുടെ ആവശ്യം.എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്തിരിക്കുന്നത് ഇവയുള്‍പ്പെടെയുള്ളവയക്കാണെന്നാണ് കമ്പനികള്‍ പറയുന്നത്. മറിച്ചായാല്‍ അത് കരാറിന്റെ ലംഘനമാകുമെന്നും കമ്പനി ഉടമകള്‍ പറയുന്നു.ഇതേ തുടര്‍ന്നാണ് സുപ്രിം കോടതി നിയോഗിച്ചിരിക്കുന്ന ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയെ നാലു ഫ്‌ളാറ്റുസമുച്ചയങ്ങളിലെയും റെസിഡന്റസ് അസോസിയേഷനുകളും ഉടമകളും അടക്കമുള്ളവര്‍ പരാതിയുമായി സമീപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11ന് നടക്കുന്ന സിറ്റിംഗില്‍ പരാതി സമിതി പരിഗണിക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it