Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; ഫ്ളാറ്റുകളില്‍ നാളെ സ്‌ഫോടക വസ്തുക്കള്‍ നിറയക്കും; ഐഒസിയുടെ ഇന്ധനവിതരണ പൈപ്പുകള്‍ സുരക്ഷിതമാക്കല്‍ നടപടി തുടങ്ങി

ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍, ജെയിംസ് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് പൊളിച്ചു നീക്കുന്നത്. ഇതില്‍ ജനുവരി 11 ഹോളി ഫെയ്ത് എച് ടു ഒ യും ആല്‍ഫ സെറിനും 12 ന് ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും പൊളിക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് നാലു ഫ്‌ളാറ്റു സമുച്ചയങ്ങളും പൊളിക്കുന്നത്. ഇതിനായി ഫ്‌ളാറ്റു സമുച്ചയങ്ങളുടെ തൂണുകളിലും ചുവരുകളിലും ദ്വാരം നിര്‍മിച്ച് അതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നത്. ഇതിനായുള്ള സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് അങ്കമാലിയിലെ പ്രതേക കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ നിന്നും ഇത് നാളെ മരടിലെത്തിച്ച് ആദ്യം സ്‌ഫോടനം നടത്തുന്ന ഹോളി ഫെയ്ത് എച്ച് ടു ഒയിലും ആല്‍ഫ സെറിനിലും നിറയ്ക്കും

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; ഫ്ളാറ്റുകളില്‍ നാളെ സ്‌ഫോടക വസ്തുക്കള്‍ നിറയക്കും; ഐഒസിയുടെ ഇന്ധനവിതരണ പൈപ്പുകള്‍ സുരക്ഷിതമാക്കല്‍ നടപടി തുടങ്ങി
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രി കോടതി ഉത്തരവ് പ്രകാരം പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നാലെ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങും.ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍, ജെയിംസ് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് പൊളിച്ചു നീക്കുന്നത്. ഇതില്‍ ജനുവരി 11 ഹോളി ഫെയ്ത് എച് ടു ഒ യും ആല്‍ഫ സെറിനും 12 ന് ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും പൊളിക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് നാലു ഫ്‌ളാറ്റു സമുച്ചയങ്ങളും പൊളിക്കുന്നത്. ഇതിനായി ഫ്‌ളാറ്റു സമുച്ചയങ്ങളുടെ തൂണുകളിലും ചുവരുകളിലും ദ്വാരം നിര്‍മിച്ച് അതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നത്. ഇതിനായുള്ള സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് അങ്കമാലിയിലെ പ്രതേക കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ നിന്നും ഇത് നാളെ മരടിലെത്തിച്ച് ആദ്യം സ്‌ഫോടനം നടത്തുന്ന ഹോളി ഫെയ്ത് എച്ച് ടു ഒയിലും ആല്‍ഫ സെറിനിലും നിറയ്ക്കും.

ഇതുവഴി കടുന്നു പോകുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇന്ധന പൈപ്പുലൈന്റെ സുരക്ഷയുടെ ഭാഗമായി പൈപ്പുകള്‍ക്ക് മുകളില്‍ മണല്‍ ചാക്ക് നിറയ്ക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ഹോളി ഫെയ്ത് എച്ച് ടു ഫ്‌ളാറ്റിനു മുന്നിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്.സ്‌ഫോടനത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ പതിച്ച് പൈപ്പുകള്‍ക്ക് കേട്പാടുകള്‍ വരാതിരിക്കാനാണ് ഇത്തരത്തില്‍ മണല്‍ ചാക്കുകള്‍ നിറയ്ക്കുന്നത്. പൊളിക്കുന്നതിനു തൊട്ടുമ്പുള്ള ദിവസങ്ങളില്‍ പൈപ്പുലൈനില്‍കൂടിയുള്ള ഇന്ധന വിതരണം നിര്‍ത്ത് പകരം വെളളം നിറച്ചിടും. ഈ മാസം എട്ടോടെയായവും ഇത് ചെയ്യുകയെന്നാണ് വിവരം.സ്‌ഫോടന നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം പൈപ്പുകളില്‍ സുരക്ഷ പരിശോധനയും നടത്തിയ ശേഷം മാത്രമെ ഇതുവഴിയുള്ള ഇന്ധന വിതരണം ആരംഭിക്കു.ഇതിനിടയില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്ത വീടുകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചില്ലെന്നാരോപിച്ച് ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആല്‍ഫ സെറിന്‍ ഫ്‌ളാറ്റിനു മുന്നില്‍ ഇന്നലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇവരെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസില്‍ ചര്‍ച്ചയക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5.30 നാണ് ചര്‍ച്ച.

Next Story

RELATED STORIES

Share it