Kerala

മരടിലെ പൊളിക്കുന്ന ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങി; സ്‌ഫോടന സമയത്തെ പ്രകമ്പനം പഠിക്കാന്‍ ചെന്നൈ ഐ ഐ ടി സംഘം എത്തും

ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ഈ മാസം 11, 12 തിയതികളിലായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത്. 11 ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ എന്നിവയും 12 ന് ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും ആണ് പോളിക്കുന്നത്. ഇതു പ്രകാരം ഹോളി ഫെയ്ത് എച്ച് ടു ഒ യിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങിയിരിക്കുന്നത്. വിദേശത്ത് നിന്നടക്കം എത്തിയിട്ടുള്ള വിദഗ്ദരുടെ നേതൃത്വത്തിലാണ് സ്‌ഫോടക വസ്തക്കുള്‍ നിറയ്ക്കുന്നത്.ഇതിന്റെ മുന്നോടിയായി ഫ്‌ളാറ്റിനു സമീപം വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

മരടിലെ പൊളിക്കുന്ന ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങി; സ്‌ഫോടന സമയത്തെ പ്രകമ്പനം പഠിക്കാന്‍ ചെന്നൈ ഐ ഐ ടി സംഘം എത്തും
X

കൊച്ചി: തീരപരിപാല നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങി.സ്‌ഫോടന സമയത്തെ പ്രകമ്പനത്തിന്റെ തീവ്രത സംബന്ധിച്ച് പഠിക്കാന്‍ ചെന്നൈ ഐ ഐ ടി സ്ംഘം ഇന്ന് മരടില്‍ എത്തും. ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള കെട്ടിടങ്ങളെ സ്‌ഫോടനം എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തുന്നതിനാാണ് ഇവര്‍ എത്തുന്നത്. ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ഈ മാസം 11, 12 തിയതികളിലായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത്. 11 ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ എന്നിവയും 12 ന് ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും ആണ് പോളിക്കുന്നത്. ഇതു പ്രകാരം ഹോളി ഫെയ്ത് എച്ച് ടു ഒ യിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങിയിരിക്കുന്നത്. വിദേശത്ത് നിന്നടക്കം എത്തിയിട്ടുള്ള വിദഗ്ദരുടെ നേതൃത്വത്തിലാണ് സ്‌ഫോടക വസ്തക്കുള്‍ നിറയ്ക്കുന്നത്.ഇതിന്റെ മുന്നോടിയായി ഫ്‌ളാറ്റിനു സമീപം വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബന്ധപ്പെട്ട ആളുകളെയല്ലാതെ മറ്റാരെയും ഇവിടേയ്ക്ക് പ്രവേശിപ്പിക്കുന്നില്ല.ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റ് പൊളിക്കാന്‍ 200 കിലോയില്‍ താഴെ സ്‌ഫോടക വസ്തുക്കള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്്.അങ്കമാലി മഞ്ഞപ്രയിലെ പ്രത്യേക കേന്ദ്രത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്.ഇവിടെ നിന്നും പ്രത്യേക വാഹനത്തില്‍ സുരക്ഷ അകമ്പടിയോടെയാണ് ഇവ ഫ്‌ളാറ്റുകളിലേക്ക് എത്തിക്കുന്നത്.ഹോളി ഫെയ്ത് എച്ച് ടു ഒയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചതിനു ശേഷം ആല്‍ഫ സെറിന്‍ ഫ്‌ളാറ്റില്‍ നിറയ്ക്കും.ഫ്‌ളാറ്റ് പൊളിക്കലിനു മുന്നോടിയായി ജില്ലാ കലക്ടര്‍ ഇന്ന് ഉച്ചകഴിഞ്ഞ് യോഗം വിളിച്ചിട്ടുണ്ട്. സ്വീകരിക്കേണ്ട സുരക്ഷാമാര്‍ഗങ്ങള്‍, ഗതാഗത നിയന്ത്രണം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.പൊളിക്കലിനായി ചുമതലപ്പെടുത്തിയിരിക്കുന്ന സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍, കൊച്ചി സിറ്റി പോലീസ് മേധാവികള്‍, സ്‌ഫോടനം നടത്തുന്ന വിദഗ്ദര്‍, കമ്പനി പ്രതിനിധികള്‍ എന്നിവരടക്കമുളള വര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റിനു സമീപം കടന്നു പോകുന്ന ഐഒസിയുട ഇന്ധന വിതരണ പൈപ്പ് ലൈനില്‍ സുരക്ഷയുടെ ഭാഗമായി മണല്‍ ചാക്ക് നിറയ്ക്കുന്ന ജോലികളും നടന്നു വരികയാണ്.സ്‌ഫോടനത്തിനു മുമ്പായി ഇന്ധന വിതരണം നിര്‍ത്തയതിനു ശേഷം പൈപ്പ് ലൈനില്‍ വെളളം നിറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് രണ്ടു ദിവസത്തിനുള്ളില്‍ ചെയ്യുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it