Kerala

മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ അവസാന ഘട്ടത്തില്‍

68 മീറ്റര്‍ ഉയരമുള്ള ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിലാണ് സ്ഫോടക വസ്തുക്കള്‍ ആദ്യം നിറച്ചത്. ആല്‍ഫ സെറിന്റെ ഒന്നാം ടവറിലും ജെയിന്‍ കോറല്‍ കോവിലും സ്‌ഫോടക വസ്തിക്കള്‍ നിറയ്ക്കല്‍ പൂര്‍ത്തിയായി.ആല്‍ഫയുടെ ഒന്നാം ടവറിലെ 1500 ദ്വാരങ്ങളിലായി 200 കിലോ സ്ഫോടക വസ്തുക്കള്‍ നിറച്ചു. 5,500 മീറ്റര്‍ ഡിറ്റണേറ്റിങ് വയറും ഘടിപ്പിച്ചു. ജെയിന്‍ കോറല്‍ കോവിലെ 1471 ദ്വാരങ്ങളിലായി 215 കിലോ മരുന്നാണ് നിറച്ചത്. 15,000 മീറ്റര്‍ വയറും ഘടിപ്പിച്ചു. ആല്‍ഫയുടെ രണ്ടാം ടവറിലും ഗോള്‍ഡന്‍ കായലോരത്തിലും ഇന്നാണ് സ്‌ഫോടനക വസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങിയത്. നാളെ വൈകിട്ടോടെ പൂര്‍ത്തിയാകും

മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ അവസാന ഘട്ടത്തില്‍
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിക്കുന്ന മരടിലെ ഫളാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത് അവസാനഘട്ടത്തില്‍. 68 മീറ്റര്‍ ഉയരമുള്ള ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിലാണ് സ്ഫോടക വസ്തുക്കള്‍ ആദ്യം നിറച്ചത്. ആല്‍ഫ സെറിന്റെ ഒന്നാം ടവറിലും ജെയിന്‍ കോറല്‍ കോവിലും സ്‌ഫോടക വസ്തിക്കള്‍ നിറയ്ക്കല്‍ പൂര്‍ത്തിയായി.ആല്‍ഫയുടെ ഒന്നാം ടവറിലെ 1500 ദ്വാരങ്ങളിലായി 200 കിലോ സ്ഫോടക വസ്തുക്കള്‍ നിറച്ചു. 5,500 മീറ്റര്‍ ഡിറ്റണേറ്റിങ് വയറും ഘടിപ്പിച്ചു. ജെയിന്‍ കോറല്‍ കോവിലെ 1471 ദ്വാരങ്ങളിലായി 215 കിലോ മരുന്നാണ് നിറച്ചത്. 15,000 മീറ്റര്‍ വയറും ഘടിപ്പിച്ചു. ആല്‍ഫയുടെ രണ്ടാം ടവറിലും ഗോള്‍ഡന്‍ കായലോരത്തിലും ഇന്നാണ് സ്‌ഫോടനക വസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങിയത്.

നാളെ വൈകിട്ടോടെ പൂര്‍ത്തിയാകും. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തീരദേശ പരിപാലന അതോറിറ്റി അധികൃതര്‍ ഇന്ന് ഫ്‌ളാറ്റു കള്‍ പരിശോധിച്ചു.വെള്ളിയാഴ്ച കലക്ടര്‍, പെസോ അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തും. മുന്നറിയിപ്പ് നല്‍കാനുള്ള സൈറണ്‍ പൊളിക്കാന്‍ ചുമതലയുള്ള കമ്പനികള്‍ക്ക് കൈമാറി. ഡെപ്യൂട്ടി കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ മരട് നഗര സഭ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. സ്ഫോടനം ഉള്‍പ്പെടെയുള്ള പൊളിക്കല്‍ നടപടികള്‍ ഇവിടെനിന്നായിരിക്കും നിയന്ത്രിക്കുക. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം അളക്കുന്നതിനായി മദ്രാസ് ഐഐടിയുടെ നേതൃത്വത്തില്‍ പ്രധാന സ്ഥലങ്ങളില്‍ പത്ത് ഉപകരണങ്ങള്‍. പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ വിഛേദിക്കും.

Next Story

RELATED STORIES

Share it