Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ പൂര്‍ത്തിയായി; ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തു ഉപയോഗിക്കുന്നത് കുറച്ചെന്ന് എക്സ്‌പ്ലോസീവ് വിഭാഗം

ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് നാശം സംഭവിക്കില്ലെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പൊളിക്കല്‍ കരാറെടുത്തിരിക്കുന്ന കമ്പനി ഉടമകള്‍ വ്യക്തമാക്കി.പൊളിക്കുമ്പോള്‍ കാര്യമായ പ്രകമ്പനം ഉണ്ടാകില്ല. കുണ്ടന്നൂര്‍-തേവര പാലത്തിനും തകരാര്‍ സംഭവിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.നൂറു മീറ്ററിനുളളില്‍ മാത്രമെ ശബ്ദമുണ്ടാകുവെന്നും ഇവര്‍ പറയുന്നു.ബ്ലാസ്റ്റിംഗ് യന്ത്രങ്ങളും കണ്‍ട്രോള്‍ റൂമുകളും അടുത്ത ദിവസം തന്നെ സജ്ജമാക്കും.ജനുവരി 11 ന് ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകളും 12 ന് ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവുമാണ് പൊളിക്കുന്നത്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ പൂര്‍ത്തിയായി; ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തു ഉപയോഗിക്കുന്നത് കുറച്ചെന്ന് എക്സ്‌പ്ലോസീവ് വിഭാഗം
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിലെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കേ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ ജോലി പൂര്‍ത്തിയായി.ആശങ്കയോടെ പ്രദേശവാസികള്‍.ഫ്്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് നാശം സംഭവിക്കില്ലെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പൊളിക്കല്‍ കരാറെടുത്തിരിക്കുന്ന കമ്പനി ഉടമകള്‍ വ്യക്തമാക്കി.പ്രദേശവാസികള്‍ ഭയപ്പെടേണ്ടതില്ല.ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ കാര്യമായ പ്രകമ്പനം ഉണ്ടാകില്ലെന്നും സമീപത്തെ കുണ്ടന്നൂര്‍-തേവര പാലത്തിനും തകരാര്‍ സംഭവിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.നൂറു മീറ്ററിനുളളില്‍ മാത്രമെ ശബ്ദമുണ്ടാകുവെന്നും ഇവര്‍ പറയുന്നു.സുരക്ഷ മുന്‍ നിര്‍ത്തി ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത് പരമാവധി കുറച്ചതായി എക്്‌സ്‌പ്ലോസീവ് വിഭാഗം വ്യക്തമാക്കി.

ബ്ലാസ്റ്റിംഗ് യന്ത്രങ്ങളും കണ്‍ട്രോള്‍ റൂമുകളും അടുത്ത ദിവസം തന്നെ സജ്ജമാക്കും.ജനുവരി 11 ന് ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകളും 12 ന് ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവുമാണ് പൊളിക്കുന്നത്.68 മീറ്റര്‍ ഉയരമുള്ള എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റിലാണ് സ്ഫോടക വസ്തുക്കള്‍ ആദ്യം നിറച്ചത്. വെള്ളിയാഴ്ച കലക്ടര്‍, പെസോ അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തും. മുന്നറിയിപ്പ് നല്‍കാനുള്ള സൈറണ്‍ കമ്പനികള്‍ക്ക് കൈമാറി. ഡെപ്യൂട്ടി കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ മരട് നഗര സഭ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. സ്ഫോടനം ഉള്‍പ്പെടെയുള്ള പൊളിക്കല്‍ നടപടികള്‍ ഇവിടെനിന്നായിരിക്കും നിയന്ത്രിക്കുക. പ്രകമ്പനം അളക്കുന്നതിനുള്ള 10 യന്ത്രങ്ങള്‍ മദ്രാസ് ഐഐടിയുടെ നേതൃത്വത്തില്‍ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിക്കും. പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം ശനിയാഴ്ച രാവിലെ 9ന് വിഛേദിക്കും.

Next Story

RELATED STORIES

Share it