Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ജനുവരി മൂന്നു മൂതല്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കും

നിയന്ത്രിത സ്‌ഫോടനം നടത്തി 11 നും 12 നുമാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്,ആല്‍ഫ സെറിന്‍,ഗോല്‍ഡന്‍ കായലോരം,ഹോളി ഫെയ്ത് എച്ച് ടു ഒ, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചു നീക്കുന്നത്. 11 ന് ആല്‍ഫ സെറിന്‍,ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്്‌ളാറ്റു സമുച്ചയങ്ങളും 12ന് ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവുമാണ് പൊളിക്കുന്നത്.നാഗ്പൂരില്‍ നിന്നാണ് സ്‌ഫോടക വസുതക്കള്‍ എത്തിക്കുന്നതെന്നാണ് വിവരം. ഇവ അങ്കമാലിക്കടുത്തുള്ള പ്രത്യേക സംഭരണ കേന്ദ്രത്തില്‍ സൂക്ഷിച്ച ശേഷം പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ഫ്‌ളാറ്റുകളിലെത്തിക്കുക

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ജനുവരി മൂന്നു മൂതല്‍  സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കും
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവു പ്രകാരം മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനായി അടുത്ത മാസം 3 മുതല്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കും. നിയന്ത്രിത സ്‌ഫോടനം നടത്തി 11 നും 12 നുമാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്,ആല്‍ഫ സെറിന്‍,ഗോല്‍ഡന്‍ കായലോരം,ഹോളി ഫെയ്ത് എച്ച് ടു ഒ, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചു നീക്കുന്നത്. 11 ന് ആല്‍ഫ സെറിന്‍,ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്്‌ളാറ്റു സമുച്ചയങ്ങളും 12ന് ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവുമാണ് പൊളിക്കുന്നത്.നാഗ്പൂരില്‍ നിന്നാണ് സ്‌ഫോടക വസുതക്കള്‍ എത്തിക്കുന്നതെന്നാണ് വിവരം. ഇവ അങ്കമാലിക്കടുത്തുള്ള പ്രത്യേക സംഭരണ കേന്ദ്രത്തില്‍ സൂക്ഷിച്ച ശേഷം പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ഫ്‌ളാറ്റുകളിലെത്തിക്കുക. പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ ട്രക്കുകളിലായിരിക്കും ഫ്‌ളാറ്റുകളില്‍ എത്തിക്കുക.

ഒരോ ഫ്ളാറ്റ് സമുച്ചയങ്ങളിലെയും തൂണുകളിലും ഭിത്തികളിലും ഇടുന്ന ദ്വാരങ്ങളിലായിരിക്കും സ്‌ഫോടക വസുതക്കള്‍ നിറയ്ക്കുക.സ്‌ഫോടനം നടത്തുന്നതിന്റെ മുന്നോടിയായി ഫ്‌ളാറ്റുകളില്‍ സ്വീകരിക്കേണ്ട തയാറെടുപ്പുകള്‍ സംബന്ധിച്ച് വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് ഡോ.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം ഈ മാം 27,28 തിയതികളിലായി ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തും.അതിനു ശേഷമായിരിക്കും സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന നടപടികളിലേക്ക് കടക്കുക.നാലു ഫ്‌ളാറ്റുകളിലുമായി അ്ഞ്ചു ടവറുകളാണ് പൊളിക്കാനുള്ളത്.അതിനിടയില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസകള്‍ ഉന്നയിച്ചിരിക്കന്ന ആശങ്കകള്‍ക്ക് ഇതു വരെ പരിഹാരമായിട്ടില്ല.വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തങ്ങള്‍ക്ക് ഉറപ്പു നല്‍കണമെന്നാണ് സമീപവാസികള്‍ ആവശ്യപ്പെട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കാണാനാണ് സമീപ വാസികളുടെ തീരുമാനം. സമീപത്തെ വീടുകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാര്യത്തിലാണ് വ്യക്തമായ തീരുമാനം വരാനുള്ളത്.ഇതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയ സമീപിക്കാനാണ് മരട് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it