Kerala

മരടില്‍ ഫ്‌ളാറ്റു പൊളിക്കല്‍: സ്‌ഫോടനത്തിനുള്ള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക മരട് നഗരസഭ ഓഫിസ് കെട്ടിടത്തില്‍

നഗരസഭയുടെ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും നോക്കിയാല്‍ ഹോളി ഫെയ്ത് എച്ച് ടു ഒ യും ആല്‍ഫ സെറിന്‍ ഫ്‌ളാറ്റിന്റെ രണ്ടു ടവറും വ്യക്തമായി കാണാന്‍ കഴിയും. ഇവിടെ നിന്നും 100 മീറ്റര്‍ മാത്രമാണ് ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റിലേക്ക് ദുരുമുള്ളു. സ്‌ഫോടന മേഖലയായതിനാല്‍ അതീവ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.സ്‌ഫോടന വിദഗ്ദന്‍ സര്‍വാതെ അടക്കമുള്ള സാങ്കേതിക വിദഗ്ദരും പൊളിക്കലിനു ചുമതലയുള്ള സബ്കലര്‍ സ്‌നേഹില്‍കുമാര്‍ അടക്കമുള്ള എല്ലാവരും സ്‌ഫോടന സമയത്ത് കണ്‍ട്രോള്‍ റൂമിലുണ്ടാകും.രണ്ടു ബ്ലാസ്റ്റിംഗ് സെന്ററുകളാണ് തയാറാക്കിയിരിക്കുന്നത് ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റിന്റെ ബ്ലാസ്റ്റിംഗ് സെന്റര്‍ തേവര-കുണ്ടന്നൂര്‍ പാലത്തിന് താഴെയായിരിക്കും ക്രമീകരിക്കുക.ആല്‍ഫ സെറിന്റെ ബ്ലാസ്റ്റിംഗ് സെന്റര്‍ സമീപത്തെ ഭാരത് പെട്രോളിയത്തിന്റെ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് താഴെയാണ്

മരടില്‍ ഫ്‌ളാറ്റു പൊളിക്കല്‍: സ്‌ഫോടനത്തിനുള്ള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക മരട് നഗരസഭ ഓഫിസ് കെട്ടിടത്തില്‍
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം നാളെ പൊളിക്കുന്ന മരടിലെ ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ ഫ്‌ളാറ്റകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിനായുള്ള കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത് മരട് നഗരസഭയില്‍.നഗരസഭയുടെ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും നോക്കിയാല്‍ ഹോളി ഫെയ്ത് എച്ച് ടു ഒ യും ആല്‍ഫ സെറിന്‍ ഫ്‌ളാറ്റിന്റെ രണ്ടു ടവറും വ്യക്തമായി കാണാന്‍ കഴിയും. ഇവിടെ നിന്നും 100 മീറ്റര്‍ മാത്രമാണ് ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റിലേക്ക് ദുരുമുള്ളു. സ്‌ഫോടന മേഖലയായതിനാല്‍ അതീവ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.സ്‌ഫോടന വിദഗ്ദന്‍ സര്‍വാതെ അടക്കമുള്ള സാങ്കേതിക വിദഗ്ദരും പൊളിക്കലിനു ചുമതലയുള്ള സബ്കലര്‍ സ്‌നേഹില്‍കുമാര്‍ അടക്കമുള്ള എല്ലാവരും സ്‌ഫോടന സമയത്ത് കണ്‍ട്രോള്‍ റൂമിലുണ്ടാകും.രണ്ടു ബ്ലാസ്റ്റിംഗ് സെന്ററുകളാണ് തയാറാക്കിയിരിക്കുന്നത്

ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റിന്റെ ബ്ലാസ്റ്റിംഗ് സെന്റര്‍ തേവര-കുണ്ടന്നൂര്‍ പാലത്തിന് താഴെയായിരിക്കും ക്രമീകരിക്കുക.ആല്‍ഫ സെറിന്റെ ബ്ലാസ്റ്റിംഗ് സെന്റര്‍ സമീപത്തെ ഭാരത് പെട്രോളിയത്തിന്റെ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് താഴെയാണ്.ഇന്ന് വൈകുന്നേരം മൂന്നു മണിക്കുള്ളില്‍ തന്നെ ബ്ലാസ്റ്റിംഗ് സെന്ററുകളുടെ ക്രമീകരണം പൂര്‍ത്തിയാക്കും. ക്രമീകരണങ്ങളുടെ അന്തിമ വിലയിരുത്തലിനായി ഉച്ചകഴിഞ്ഞി സാങ്കേതിക വിദഗ്ദ സമിതിയുടെ യോഗം ചേരുന്നുണ്ട്. സ്‌ഫോടനത്തിന്റെ ഭാഗമായി സ്വീകരിച്ചിരിക്കന്ന മുഴുവന്‍ നടപടികളും ഒരുക്കങ്ങളും ഈ യോഗത്തില്‍ വിലയിരുത്തും. സ്‌ഫോടനത്തിന്റെ സമയക്രമവും യോഗത്തിലായിരിക്കും നിശ്ചയിക്കുക.നിലവില്‍ രാവിലെ തീരുമാന പ്രകാരം 11 ന് ഹോളി ഫെയ്ത് എച്ചു ടു ഒ പൊളിക്കും. ഇതിന്റെ പൊടിപടലങ്ങള്‍ അടങ്ങുന്ന മുറയക്ക്് പിന്നാലെ ആല്‍ഫ സെറിനും സ്‌ഫോടനത്തിലൂടെ തകര്‍ക്കും.പരമാവധി 15 മിനിറ്റായിരിക്കും രണ്ടും സ്‌ഫോടനങ്ങളും തമ്മിലുള്ള സമയ വ്യത്യാസമെന്നാണ് ഇപ്പോള്‍ വിലയിരുത്തിയിരിക്കുന്നത്.എന്നാല്‍ സാങ്കേതിക സമിതി യോഗത്തിനു ശേഷമെ ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് വ്യക്തമാകു.നാളെ മരട് നഗരസഭയിലേക്ക് പ്രവേശനം അനിവദിച്ചിരിക്കുന്നത് ചെയര്‍പേഴ്‌സണും വൈസ് ചെയമാനും മാത്രമാണ്.

Next Story

RELATED STORIES

Share it