Kerala

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: പരീക്ഷ എഴുതാന്‍ അനുമതി തേടി അലന്‍; ഹൈക്കോടതി വിശദീകരണം തേടി

അലന്‍ ഷുഹൈബ് സമര്‍പ്പിച്ച ഹരജിയില്‍ എന്‍ഐഎ, കാലിക്കറ്റ് സര്‍വകലാശാല എന്നിവര്‍ വീശദീകരണം ബോധിപ്പിക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണ് അലന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: പരീക്ഷ എഴുതാന്‍ അനുമതി തേടി അലന്‍; ഹൈക്കോടതി വിശദീകരണം തേടി
X

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ് സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള അനുമതി തേടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ എന്‍ഐഎ, കാലിക്കറ്റ് സര്‍വകലാശാല എന്നിവര്‍ വീശദീകരണം ബോധിപ്പിക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണ് അലന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ മാത്രമാണ് വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി അനുമതി നല്‍കണമെന്നാണ് അലന്‍ ഹൈക്കോടതിയില്‍ സമര്‍പ്പി ച്ച ഹരജിയില്‍ പറയുന്നത്.അലന്റെ പരീക്ഷാകാര്യത്തില്‍ തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നല്‍കണമെന്ന്‌കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, കേസിലെ പ്രതികളായ അലന്റെയും താഹയുടെയും റിമാന്റ് കാലാവധി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി മാര്‍ച്ച് 13 വരെ നീട്ടി.

Next Story

RELATED STORIES

Share it