Kerala

സംയോജിത ഡാം മാനേജ്‌മെന്റ് പ്ലാന്‍ രൂപീകരിക്കണമെന്ന് വി ഡി സതീശന്‍ എം എല്‍ എ

ഇടമലയാര്‍ കേന്ദ്രികരിച്ചാണ് പ്ലാന്‍ തയ്യാറാക്കേണ്ടത്. ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി കണക്കു കൂട്ടണം. ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ വേലിയിറക്ക സമയം കണക്കാക്കി വേണം അത് ചെയ്യാന്‍. മഴ കുറവുള്ള സമയങ്ങളില്‍ നിയന്ത്രണ വിധേയമായി വെള്ളം ഒഴുക്കി കളയണം. കഴിഞ്ഞ പ്രളയ സമയത്ത് പെരിയാറിലും കൈ വഴികളിലും അടിഞ്ഞ എക്കലും മാലിന്യവും ഉടനടി നീക്കം ചെയ്യണം

സംയോജിത ഡാം മാനേജ്‌മെന്റ് പ്ലാന്‍ രൂപീകരിക്കണമെന്ന് വി ഡി സതീശന്‍ എം എല്‍ എ
X

കൊച്ചി: പെരിയാറിലെ ഡാമുകള്‍ എല്ലാം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ സംയോജിത ഡാം മാനേജ്‌മെന്റ് പ്ലാന്‍ രൂപീകരിക്കണമെന്ന് വി ഡി സതീശന്‍ എം എല്‍ എ. മഴക്കാല മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എം.എല്‍ എ ആവശ്യങ്ങള്‍ ഉന്നയിച്ചത്.ഇടമലയാര്‍ കേന്ദ്രികരിച്ചാണ് പ്ലാന്‍ തയ്യാറാക്കേണ്ടത്. ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി കണക്കു കൂട്ടണം. ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ വേലിയിറക്ക സമയം കണക്കാക്കി വേണം അത് ചെയ്യാന്‍. മഴ കുറവുള്ള സമയങ്ങളില്‍ നിയന്ത്രണ വിധേയമായി വെള്ളം ഒഴുക്കി കളയണം. കഴിഞ്ഞ പ്രളയ സമയത്ത് പെരിയാറിലും കൈ വഴികളിലും അടിഞ്ഞ എക്കലും മാലിന്യവും ഉടനടി നീക്കം ചെയ്യണം. വെള്ളപ്പൊക്ക സാധ്യത ഉള്ള പ്രദേശങ്ങളിലേക്ക് കയറുന്ന വെള്ളം കായലിലേക്ക് ഉടന്‍ ഒഴുകി പോവാന്‍ ആവശ്യമായ ക്രമീകരണം നടത്തണമെന്നും വി ഡി സതീശന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

പെരിയാറിലെയും കൈ വഴികളിലെയും ജല നിരപ്പ് നിയന്ത്രിക്കുന്ന അണക്കെട്ടുകള്‍ സമീപ ജില്ലകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോട് കൂടി അന്തര്‍ ജില്ല തലത്തില്‍ എറണാകുളം ജില്ലക്ക് പ്രളയ പ്ലാന്‍ തയ്യാറാക്കണമെന്നും എം എല്‍ എ അവശ്യപ്പെട്ടു.കുസാറ്റിലെ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ സഹായത്തോട് കൂടി കൂടുതല്‍ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങള്‍ സാധ്യമാക്കണം.കൊവിഡ് രോഗം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ക്യാംപുകള്‍ സജ്ജമാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം സിറ്റി, തൃപ്പൂണിത്തുറ, കളമശേരി തുടങ്ങിയ ഭാഗങ്ങളില്‍ ഇതിനായി ക്യാംപുകള്‍ സജ്ജമാക്കണം. മഴക്കാലത്തു എലിപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് കലക്ടര്‍ എസ് സുഹാസ് ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മഴക്കാല മുന്നൊരുക്കളുമായി ഒരുമിച്ച് മുന്നോട്ട് പോകണമെന്നും കലക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി. മരുന്നുകളുടെ ലഭ്യത ആശുപത്രികളില്‍ ഉറപ്പാക്കുകയും ചെയ്യണമെന്ന് കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it