Kerala

ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം; നിരവധി വീടുകള്‍ വെളളത്തില്‍, സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം

പ്രദേശത്തെ 500 ഓളം വീടുകള്‍ വെള്ളത്തിലാണ്.ഓഖി ദുരന്ത നാളുകളിലുണ്ടായതിനേക്കാള്‍ രൂക്ഷമായ കടല്‍കയറ്റമാണ് ചെല്ലാനം മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. കടല്‍കയറ്റത്തെ ചെറുക്കുന്നതിന് കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി മണ്ണു നീക്കിയ ഭാഗത്തു കൂടിയാണ് വെള്ളം ഇരച്ചുകയറുന്നത് മറുവക്കാട്, കമ്പിനിപടി,ബസാര്‍,വേളാങ്കണ്ണി വാച്ചാക്കല്‍ ഭാഗത്ത് മാത്രം 500 ലേറെ വീടുകള്‍ വെള്ളത്തിലായി.ആളുകള്‍ക്ക് കിടന്നുറങ്ങാനോ, ഭക്ഷണം പാകം ചെയ്യാനോ പറ്റാത്ത രീതിയില്‍ വീടുകളില്‍ വെള്ളം ഒഴുകി നടക്കുകയാണ്

ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം; നിരവധി വീടുകള്‍ വെളളത്തില്‍, സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം
X

കൊച്ചി: കാലവര്‍ഷം ആരംഭിച്ചതോടെ ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷമായി. കടല്‍ ഭിത്തി നിര്‍മാണം നടക്കാത്തതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ വെളളത്തില്‍.സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പ്രദേശത്തെ 500 ഓളം വീടുകള്‍ വെള്ളത്തിലാണ്.ഓഖി ദുരന്ത നാളുകളിലുണ്ടായതിനേക്കാള്‍ രൂക്ഷമായ കടല്‍കയറ്റമാണ് ചെല്ലാനം മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. കടല്‍കയറ്റത്തെ ചെറുക്കുന്നതിന് കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി മണ്ണു നീക്കിയ ഭാഗത്തു കൂടിയാണ് വെള്ളം ഇരച്ചുകയറുന്നത് മറുവക്കാട്, കമ്പിനിപടി,ബസാര്‍,വേളാങ്കണ്ണി വാച്ചാക്കല്‍ ഭാഗത്ത് മാത്രം 500 ലേറെ വീടുകള്‍ വെള്ളത്തിലായി.ആളുകള്‍ക്ക് കിടന്നുറങ്ങാനോ, ഭക്ഷണം പാകം ചെയ്യാനോ പറ്റാത്ത രീതിയില്‍ വീടുകളില്‍ വെള്ളം ഒഴുകി നടക്കുകയാണ്. വര്‍ഷങ്ങളായി രൂക്ഷമായ കടലാക്രമണം നടക്കുന്ന പ്രദേശമാണ് ചെല്ലാനം. ഓഖി ദുരന്തത്തെ തുടര്‍ന്ന് ഇവിടെ മരണങ്ങള്‍ അടക്കം വന്‍ നാശമാണ് നേരിട്ടത്.തുടര്‍ന്ന് പ്രദേശവാസികളുടെ നിരന്തരമായ സമരത്തെ തുടര്‍ന്നാണ് കടലാക്രമണത്തില്‍ നിന്നും രക്ഷനേടുന്നതിനുള്ള പരിഹാരമെന്ന നിലയില്‍ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മാണ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. എന്നാല്‍ വകുപ്പുകള്‍ തമ്മിലുളള പിടിവലിമൂലം നാളിതുവരെ പദ്ധതി നടപ്പിലായിട്ടില്ല.

ഇന്ന് രാവിലെ സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികള്‍ ഉയര്‍ത്തിയത്. കടല്‍ ഭിത്തി യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി കലക്ടറേറ്റില്‍ കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാതെ ഇപ്പോള്‍ കടല്‍ കയറി നശിക്കാന്‍ തുടങ്ങിയ സമയത്ത് എന്തിനാണ് കലക്ടര്‍ വന്നതെന്നായിരുന്നു പ്രദേശ വാസികളുടെ ചോദ്യം.കടലാക്രമണം മുന്‍നിര്‍ത്തി കാംപുകളിലേക്ക് മാറണമെന്ന് കലക്ടര്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടുവെങ്കിലും തങ്ങള്‍ വിടൂവിട്ടു കാംപിലേക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്. യാതൊരുവിധ സൗകര്യവുമില്ലാത്ത ക്യാപുകളിലേക്ക് തങ്ങളിലെന്നും വെള്ളം കയറിയ വിടുകളില്‍ തന്നെ തങ്ങള്‍ കഴിഞ്ഞുകൊള്ളാമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.തുടര്‍ന്ന് കടല്‍ കയറുന്ന സ്ഥലത്ത് ജിയോ ബാഗുകള്‍ മണ്ണ് നിറച്ച് സ്ഥാപിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മടങ്ങിപോകുകയായിരുന്നു

.യഥാ സമയം നടപടി സ്വീകരിക്കാതെ ഇപ്പോള്‍ കലക്ടര്‍ സന്ദര്‍ശനത്തിന് വന്നത് പ്രഹസനമായ നടപടിയാണെന്ന് പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ഡാല്‍ഫി തേജസ് ന്യൂസിനോട് പറഞ്ഞു.എല്ലാം ശരിയാക്കാമെന്ന് പറയുന്നത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ആളുകളെ പറ്റിക്കാന്‍ വേണ്ടി പറയുന്നതാണിതെല്ലാം. കഴിഞ്ഞ എട്ടു മാസമായി കലക്ടറെ തങ്ങള്‍ ഇക്കാര്യം ധരിപ്പിക്കുന്നുണ്ടായിരുന്നു. ആ സമയത്തൊന്നും വേണ്ട നടപടി സ്വീകരിക്കാതിരുന്നതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ ചെല്ലാനത്തെ പ്രദേശ വാസികള്‍ നേരിടുന്നതെന്നും ഡാല്‍ഫി പറഞ്ഞു. ശക്തമായി മഴ തുടരുകയും കടല്‍ അതിരൂക്ഷമായി ക്ഷോഭിച്ചിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് കലക്ടര്‍ എന്തു പറഞ്ഞാലും ഒന്നും നടക്കാന്‍ പോകുന്നില്ല. കടലാക്രമണം തടയാന്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും ഇവിടുത്തെ ജനപ്രതിനിധികള്‍ക്കും സമയമുണ്ടായിരുന്നു. ആ സമയത്തൊന്നും ചെയ്യാതെ ഇപ്പോള്‍ ഒരു സന്ദര്‍ശനം നടത്തിയിട്ട് എന്താണ് കാര്യമെന്നും പ്രഹസനമായിട്ട് മാത്രമെ തങ്ങള്‍ കാണുന്നുള്ളുവെന്നും ഡാല്‍ഫി പറഞ്ഞു.

Next Story

RELATED STORIES

Share it