Kerala

മഞ്ചേശ്വരം നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പു കേസ് പിന്‍വലിക്കല്‍: എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു

ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ ഹൈക്കോടതിയെ അറിയിക്കണം. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ കേസ് നടപടികള്‍ ആടുത്ത മാസം അഞ്ചിന് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച മുസ് ലിം ലീഗിലെ അബ്ദുള്‍ റസാഖിന്റെ വിജയത്തില്‍ ക്രമക്കേട് ആരോപിച്ച് കെ സുരേന്ദ്രന്‍ നല്‍കിയ ഹരജി പിന്‍വലിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് കേസ് പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസ് നല്‍കിയത്

മഞ്ചേശ്വരം നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പു കേസ് പിന്‍വലിക്കല്‍:  എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു
X

കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പു കേസ് പിന്‍വലിക്കുന്ന നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവും മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായിുന്നു കെ സുരേന്ദ്രന്‍ നല്‍കിയ ഹരജി പിന്‍വലിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനാണ് ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചത്. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ ഹൈക്കോടതിയെ അറിയിക്കണം. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ കേസ് നടപടികള്‍ ആടുത്ത മാസം അഞ്ചിന് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച മുസ് ലിം ലീഗിലെ അബ്ദുള്‍ റസാഖിന്റെ വിജയത്തില്‍ ക്രമക്കേട് ആരോപിച്ച് കെ സുരേന്ദ്രന്‍ നല്‍കിയ ഹരജി പിന്‍വലിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് കേസ് പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസ് നല്‍കിയത്.

തിരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള സുരേന്ദ്രന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. വോട്ടിങ്ങ് യന്ത്രങ്ങള്‍ മഞ്ചേശ്വരത്തേക്ക് തിരികെ കൊണ്ട് പോവുന്നതിന്റെ ചെലവായ 42000 രൂപ കെ സുരേന്ദ്രന്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 2016ലെ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പു ഫലം ചോദ്യം ചെയ്ത് സുരേന്ദ്രന്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ അന്തരിച്ചത്. അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹരജി പിന്‍വലിക്കാന്‍ അനുമതിയാവശ്യപ്പെട്ടു സുരേന്ദ്രന്‍ കോടതിയില്‍ പ്രത്യേക ഹരജി സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it