Kerala

മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോവാദികള്‍ക്ക് ദേശീയ തലത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മാവോവാദികള്‍ ആയുധ സജ്ജരാണെന്നും ഒറീസയില്‍ നിന്ന് കൊള്ളയടിച്ച ആയുധങ്ങളാണ് ഇവരുടെ കൈവശമുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഡയറിയും കൊല്ലപ്പെട്ട മാവോവാദികളുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടും സര്‍ക്കാര്‍ കോടതിക്ക് കൈമാറി . അട്ടപ്പാടി, വയനാട് വനമേഖലയില്‍ മാവോവാദികളുടെ സാന്നിധ്യം സജീവമാണന്ന് സര്‍ക്കാര്‍ ചുണ്ടിക്കാട്ടി.തുടര്‍ന്ന് കേസ് കോടതി വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതു വരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി

മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോവാദികള്‍ക്ക് ദേശീയ തലത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെയ്പില്‍ കൊല്ലപ്പെട്ട മാവോവാദികള്‍ക്ക് ദേശീയ തലത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാവോവാദികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. മാവോവാദികള്‍ ആയുധ സജ്ജരാണെന്നും ഒറീസയില്‍ നിന്ന് കൊള്ളയടിച്ച ആയുധങ്ങളാണ് ഇവരുടെ കൈവശമുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഡയറിയും കൊല്ലപ്പെട്ട മാവോവാദികളുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടും സര്‍ക്കാര്‍ കോടതിക്ക് കൈമാറി . അട്ടപ്പാടി, വയനാട് വനമേഖലയില്‍ മാവോവാദികളുടെ സാന്നിധ്യം സജീവമാണന്ന് സര്‍ക്കാര്‍ ചുണ്ടിക്കാട്ടി

മാവോവാദി വേട്ടയുടെ ഭാഗമായി വനമേഖലയില്‍ തിരച്ചില്‍ പതിവാണ്. തിരച്ചിലിനിടെ മാവോവാദികള്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവെയ്പിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. മാവോവാദികളുടെ കൈവശം എ കെ. 47 തോക്കുകള്‍ ഉണ്ട്.സംഭവ സ്ഥലത്ത് നിന്ന് തിരകള്‍ കണ്ടെടുത്തിട്ടുണ്ടന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലിസുകാര്‍ക്കെതിരെ കേസെടുത്താല്‍ രാജ്യമൊട്ടാകെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാനാവില്ലന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മാവോവാദികള്‍ നിരോധിത ഭികര സംഘടനായാണന്നും കുഴിബോംബടക്കം ആയുധങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഇതിനകം സി ആര്‍ പി എഫ്കാരുള്‍പ്പെടെ അറുനൂറോളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

കൊല്ലപ്പെട്ട മണി വാസകത്തിന്റെ സഹോദരി യുഎപിഎ ചുമത്തപ്പെട്ട് ട്രിച്ചി ജയിലില്‍ ആണന്നും സുപ്രീം കോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ മഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണന്ന് ഹരജിക്കാര്‍ ആരോപിച്ചു. ആസൂത്രിത ഏറ്റുമുട്ടലാണ് നടന്നതെന്നും കസ്റ്റഡിയില്‍ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും പോലിസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഹരജിക്കാര്‍ ആരോപിച്ചു. എക്സിക്യുട്ടിവ് മജിസ്ട്രേറ്റിന്റെ അന്വേഷണം ശരിയല്ല. ആയുധങ്ങള്‍ ശരിയായ നിലയില്‍ കണ്ടെടുത്തില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. ആയുധങ്ങള്‍ പോലിസുകാര്‍ കമാന്റന്റിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.തുടര്‍ന്ന് കേസ് കോടതി വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതു വരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it