Kerala

മംഗള എക്സ്പ്രസില്‍ സഞ്ചിയില്‍ സ്ഫോടക വസ്തു; പരിശോധനയ്ക്കിടയില്‍ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കിയ ശേഷം കടവന്ത്ര പൊന്നുരുന്നി യാഡിലേക്ക് മാറ്റിയ തീവണ്ടിയുടെ ബോഗിയില്‍ നിന്നാണ് സ്ഫോടക ശേഖരം കണ്ടെത്തിയത്. തീവണ്ടി വൃത്തിയാക്കുന്നതിനിടെ എസ് വണ്‍ കോച്ചിന്റെ സീറ്റിന് അടിയില്‍ സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. കോച്ച് വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ സഞ്ചി തുറന്ന് പരിശോധിക്കുന്നതിനിടയില്‍ ചെറിയ രീതിയില്‍ പൊട്ടിത്തെറിയുണ്ടായി ജീവനക്കാരന്റെ കാലിന് പരിക്കേറ്റു

മംഗള എക്സ്പ്രസില്‍ സഞ്ചിയില്‍ സ്ഫോടക വസ്തു; പരിശോധനയ്ക്കിടയില്‍ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്
X

കൊച്ചി: നിസാമുദ്ദീനില്‍ നിന്നും എറണാകുളത്ത് എത്തിയ മംഗള എക്സ്പ്രസ്സില്‍ നിന്നും ഗ്രനേഡിന്റെ രൂപത്തിലുള്ള സ്ഫോടക ശേഖരം കണ്ടെത്തി. സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടവസ്തു പരിശോധിക്കുന്നതിനിടയില്‍ പൊട്ടിത്തെറിയുണ്ടായി ക്ലീനിംഗ് ജോലിക്കാരന് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കിയ ശേഷം കടവന്ത്ര പൊന്നുരുന്നി യാഡിലേക്ക് മാറ്റിയ തീവണ്ടിയുടെ ബോഗിയില്‍ നിന്നാണ് സ്ഫോടക ശേഖരം കണ്ടെത്തിയത്.

തീവണ്ടി വൃത്തിയാക്കുന്നതിനിടെ എസ് വണ്‍ കോച്ചിന്റെ സീറ്റിന് അടിയില്‍ സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. തുടര്‍ന്ന്് കോച്ച് വൃത്തിയാക്കാനെത്തിയ ജവനക്കാരന്‍ സഞ്ചി തുറന്ന് പരിശോധിക്കുന്നതിനിടയില്‍ ചെറിയ പൊട്ടിത്തെറിയും ഉണ്ടായി. ഇയാളുടെ കാലിന് പരിക്കേറ്റു. തുടര്‍ന്ന് വിവരം റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു. ഗ്രനേഡിന്റെ രൂപത്തിലുള്ള 20 എണ്ണമാണ് കണ്ടെത്തിയത്. റെയില്‍വേ പോലിസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഇന്ന് രാവിലെ ആര്‍പിഎഫിന്റെ പ്രത്യേക വിഭാഗം എത്തി ശാസ്ത്രീയ പരിശോധനയും നടത്തും. കടവന്ത്ര പോലീസും അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it