Kerala

ടോറസ് ലോറിയിടിച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ മരിച്ചു

അത്താണി-മാഞ്ഞാലി റോഡില്‍ ചെങ്ങമനാട് കവലയ്ക്കു സമീപമായിരുന്നു അപകടം. വിനോജ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നില്‍ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയില്‍പ്പെട്ട വിനോജ് തല്‍ക്ഷണം മരിച്ചു.ചെങ്ങമനാട് പോലിസും അങ്കമാലി ഫയര്‍ഫോഴ്‌സും എത്തിയാണ് തുടര്‍ നടപടി സ്വീകരിച്ചത്

ടോറസ് ലോറിയിടിച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ മരിച്ചു
X

കൊച്ചി : ടോറസ് ലോറിയിടിച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ മരിച്ചു.വടക്കേ അടുവാശ്ശേരി സ്വദേശി വിനോജ് (47) ആണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.ചെങ്ങമനാട്ടില്‍ നിന്ന് വടക്കേ അടുവാശ്ശേരിയിലെ വീട്ടിലേയ്ക്ക് പോകുന്ന വഴി അത്താണി-മാഞ്ഞാലി റോഡില്‍ ചെങ്ങമനാട് കവലയക്കു സമീപമായിരുന്നു അപകടം. വിനോജ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നില്‍ വന്ന് ടോറസ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയില്‍പ്പെട്ട വിനോജ് തല്‍ക്ഷണം മരിച്ചു.ചെങ്ങമനാട് പോലിസും അങ്കമാലി ഫയര്‍ഫോഴ്‌സും എത്തിയാണ് തുടര്‍ നടപടി സ്വീകരിച്ചത്.തീരെ വീതി കുറഞ്ഞ റോഡാണ് അത്താണി-മാഞ്ഞാലി റോഡ്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വന്‍ ഗതാഗത കുരുക്കാണ് ഇവിടെ ഉണ്ടായത്.ഇത് മൂലം നെടുമ്പാശേരി രാജ്യന്തര വിമാന താവളം ഉള്‍പ്പടെ നിരവധി സ്ഥലങ്ങളിലേയ്ക്ക് പോകാന്‍ എത്തിയ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടി.വീതി കുറഞ്ഞ അത്താണി- ചെങ്ങമനാട് -മാഞ്ഞാലി റോഡിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. വാഹനങ്ങളുടെ അമിതവേഗതയാണ് പലപ്പോഴും ഇവിടെ അപകടത്തിന് കാരണമാകുന്നത്.

Next Story

RELATED STORIES

Share it