Kerala

കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം സമ്മാനിച്ചതിന്റെ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയന്‍: കെ സുധാകരന്‍

കേരളത്തില്‍ യൂഡിഎഫിന് ഇത്രയേറെ തിളക്കമുള്ള വിജയം സമ്മാനിച്ചതിന്റെ മുഖ്യ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയനാണൈന്നും അദ്ദേഹത്തിന് താന്‍ നന്ദി പറയുകയാണെന്നും കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എവിടെയാണ് കേരളമെന്ന് എല്‍ഡിഎഫിന് ആലോചിക്കാനുള്ള പഠഠമാണ് കേരളത്തിലെ യുഡിഎഫിന്റെ വിജയം

കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം സമ്മാനിച്ചതിന്റെ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയന്‍: കെ സുധാകരന്‍
X

കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കണ്ണൂരിലെ യൂഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍.കേരളത്തില്‍ യൂഡിഎഫിന് ഇത്രയേറെ തിളക്കമുള്ള വിജയം സമ്മാനിച്ചതിന്റെ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയനാണൈന്നും അദ്ദേഹത്തിന് താന്‍ നന്ദി പറയുകയാണെന്നും കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എവിടെയാണ് കേരളമെന്ന് എല്‍ഡിഎഫിന് ആലോചിക്കാനുള്ള പഠഠമാണ് കേരളത്തിലെ യുഡിഎഫിന്റെ വിജയം.മുന്‍കാലങ്ങളിലും യുഡിഎഫ് വിജയിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഉയര്‍ന്ന ഭൂരിപക്ഷം നേടി യുഡിഎഫ് വിജയിച്ചുവരുന്ന തിരഞ്ഞെടുപ്പായിട്ടാണ് ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.ഈ വിജയം യുഡിഎഫിന് സമ്മാനിച്ച കേരളത്തിലെ മതേതര ജനാധിപത്യശക്തികള്‍ക്ക് ഹൃദയ പൂര്‍വം നന്ദി പറയുന്നതായും കെ സുധാകരന്‍ പറഞ്ഞു.കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് റെക്കാര്‍ഡാണ്. മുഖ്യമന്ത്രിയുടെ ജില്ലകൂടിയായ കണ്ണൂരിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫിനാണ് മുന്‍തൂക്കമെന്നും സുധാകരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it