Kerala

അധിക വോട്ട് കണ്ടെത്തിയ കളമശേരിയിലെ ബുത്തില്‍ റീ പോളിംഗ് തുടങ്ങി; പ്രതീക്ഷയോടെ സ്ഥാനാര്‍ഥികള്‍

ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വോട്ടിംഗ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടിംഗ് നടക്കുന്നത്. വോട്ടര്‍മാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍,എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്,എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍,എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ രാവിലെ തന്നെ ബൂത്തില്‍ സന്ദര്‍ശനം നടത്തി.

അധിക വോട്ട് കണ്ടെത്തിയ കളമശേരിയിലെ ബുത്തില്‍ റീ പോളിംഗ് തുടങ്ങി; പ്രതീക്ഷയോടെ സ്ഥാനാര്‍ഥികള്‍
X

കൊച്ചി : എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83-ാം നമ്പര്‍ പോളിങ് സ്റ്റേഷനില്‍ റീ പോളിംഗ് ആരംഭിച്ചു. ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വോട്ടിംഗ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടിംഗ് നടക്കുന്നത്. വോട്ടര്‍മാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍,എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്,എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍,എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ രാവിലെ തന്നെ ബൂത്തില്‍ സന്ദര്‍ശനം നടത്തി.

തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് ഹൈബി ഈഡന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.റീപോളിംഗിനിടയാക്കി സാഹചര്യം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ബൂത്തിലെ എല്ലാ വോട്ടര്‍മാരെയും തന്നെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസമെന്ന് പി രാജീവ് പറഞ്ഞു. കുറേ പേര്‍ 23 ന് വോട്ടിംഗിനുശേഷം തിരികെ ജോലിസ്ഥലത്തേയക്ക് പോയി. മറ്റു ചിലര്‍ യാത്രപൊയി.ചിലരൊക്കെ റീ പോളിംഗിനായി തിരിച്ചെത്തിയിട്ടുണ്ട്. വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പി രാജീവ് പറഞ്ഞു.എല്ലാവര്‍ക്കും നന്ദി പറയുന്നതായി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. താന്‍ ഡല്‍ഹിക്കു മടങ്ങുകയാണ്. വോട്ടെണ്ണുന്ന ദിവസം മടങ്ങിയെത്തും.നല്ല പ്രതീക്ഷയുണ്ട്. ഉയര്‍ന്ന പോളിംഗ് ശതമാനം ഗുണകരമാകുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.എല്ലാ വോട്ടര്‍മാരെയും കാണാന്‍ കഴിഞ്ഞുവെന്നു തന്നെയാണ് വിശ്വാസമെന്ന് വി എം ഫൈസല്‍ പറഞ്ഞു. മൂഴൂവന്‍ വീടൂുകളിലും എത്തി വോട്ടര്‍മാരെ നേരില്‍ കാണാന്‍ ശ്രമിച്ചിട്ടുണ്ട്.എസ്ഡിപി ഐ ഉയര്‍ത്തിയിരിക്കുന്ന മുദ്രാവാക്യത്തിനോട് മിക്ക വോട്ടര്‍മാരും അനൂകൂലമായാണ് പ്രതികരിച്ചത്. ഇത് തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും വി എം ഫൈസല്‍ പറഞ്ഞു

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിങ് യന്ത്രത്തില്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ 23ന് ഈ ബൂത്തില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയത്. ബൂത്തില്‍ ആകെ 912 വോട്ടര്‍മാരാണുള്ളത്. തിരഞ്ഞെടുപ്പു ദിവസം 716 പേര്‍ വോട്ടു ചെയ്യാനെത്തി. വരിനിന്നവരിലൊരാള്‍ തലകറങ്ങി വീണതിനാല്‍ രജിസ്റ്ററില്‍ പേരുചേര്‍ത്ത 715 പേരേ വോട്ട് രേഖപ്പെടുത്തിയിരുന്നുള്ളൂ. പോളിങ് അവസാനിച്ച ശേഷം വോട്ടിങ് യന്ത്രം പരിശോധിച്ചപ്പോള്‍ 758 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് റീഡിങ് ലഭിച്ചത്. 43 അധിക വോട്ടുകള്‍. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ബൂത്തില്‍ റീപോളിങ് നിശ്ചയിച്ചത്.

Next Story

RELATED STORIES

Share it