Kerala

ലോക കേരള സഭ ബഹിഷ്‌ക്കരിച്ചത് രാഷ്ട്രീയ തീരുമാനം;ആരും അട്ടിമറിക്കാന്‍ നോക്കേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍

ഇത്തരം നീക്കങ്ങള്‍ അനുവദിക്കേണ്ടെന്ന് യുഡിഎഫ് ഏകസ്വരത്തിലാണ് തീരുമാനം എടുത്തതെന്നും യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. ബഹിഷ്‌കരണ തീരുമാനം പൂര്‍ണമായും ശരിയാണെന്ന് യോഗം വിലയിരുത്തിയതായും ബെന്നി ബെഹനാന്‍ അറിയിച്ചു. മുഖ്യമന്ത്രിക്കു പ്രഖ്യാപനങ്ങള്‍ നടത്താന്‍ വേണ്ടി മാത്രമാണ് ലോക കേരള സഭ ചേരുന്നത്. കഴിഞ്ഞ സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഒന്നും നടപ്പാക്കിയിട്ടില്ല.

ലോക കേരള സഭ ബഹിഷ്‌ക്കരിച്ചത് രാഷ്ട്രീയ തീരുമാനം;ആരും അട്ടിമറിക്കാന്‍ നോക്കേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍
X

കൊച്ചി: ലോക കേരള സഭ ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് എടുത്തത് രാഷ്ട്രീയ തീരുമാനം ആയിരുന്നുവെന്നും അത് അട്ടിമറിക്കാന്‍ ആരും നോക്കേണ്ടെന്നും കണ്‍വീനര്‍ ബെന്നി ബെഹനാന്‍. യുഡിഎഫ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം നീക്കങ്ങള്‍ അനുവദിക്കേണ്ടെന്ന് യുഡിഎഫ് ഏകസ്വരത്തിലാണ് തീരുമാനം എടുത്തതെന്നും യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. ബഹിഷ്‌കരണ തീരുമാനം പൂര്‍ണമായും ശരിയാണെന്ന് യോഗം വിലയിരുത്തിയതായും ബെന്നി ബെഹനാന്‍ അറിയിച്ചു.

മുഖ്യമന്ത്രിക്കു പ്രഖ്യാപനങ്ങള്‍ നടത്താന്‍ വേണ്ടി മാത്രമാണ് ലോക കേരള സഭ ചേരുന്നത്. കഴിഞ്ഞ സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഒന്നും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ലോക കേരള സഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും ഇനിയും നടപ്പാക്കിയിട്ടില്ലാത്ത പതിനാറ് പ്രഖ്യാപനങ്ങളുടെ പട്ടികയും വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശന ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ പട്ടികയും യുഡിഎഫ് പുറത്തു വിട്ടു. സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനും കൂട്ട് നില്‍ക്കാന്‍ യുഡിഎഫിനാവില്ല. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടികള്‍ ധൂര്‍ത്തടിച്ച് ഒരു പ്രയോജനവുമില്ലാത്ത ഇത്തരമൊരു സമ്മേളനവുമായി സഹകരിക്കാനാവില്ലന്നും ബെന്നി ബെഹനാന്‍ പറഞ്ഞു

Next Story

RELATED STORIES

Share it