Kerala

കൃതി വായനാ മല്‍സരത്തില്‍ രണ്ടാമൂഴം, നെല്ല്, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

കൃതി രാജ്യാന്തര പുസ്തകമേളയുടേയും സാഹിത്യോല്‍സവത്തിന്റെയും ഭാഗമായി 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വായനാ മത്സരം നടത്തുന്നു. എംടിയുടെ രണ്ടാമൂഴം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പി. വല്‍സലയുടെ നെല്ല്, സി രാധാകൃഷ്ണ്‍റെ മുന്‍പേ പറക്കുന്ന പക്ഷികള്‍, യു കെ കുമാരന്റെ തക്ഷകന്‍കുന്ന് സ്വരൂപം എന്നീ നോവലുകളാണ് മല്‍സരാര്‍ഥികള്‍ക്ക് വായിക്കാനായി തിരഞ്ഞെടുത്തിരിക്കുന്ന പുസ്തകങ്ങള്‍. ഈ പുസ്തകങ്ങള്‍ വായിച്ച് മല്‍സരത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി കൃതിയുടെ വേദിയില്‍ നടത്തുന്ന ചോദ്യാത്തര പരിപാടിയിലൂടെയാണ് വിജയികളെ കണ്ടെത്തുക

കൃതി വായനാ മല്‍സരത്തില്‍ രണ്ടാമൂഴം, നെല്ല്, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
X

കൊച്ചി: സംസ്ഥാന സഹകരണ വകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൃതി രാജ്യാന്തര പുസ്തകമേളയുടേയും സാഹിത്യോല്‍സവത്തിന്റെയും ഭാഗമായി 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വായനാ മത്സരം നടത്തുന്നു. എംടിയുടെ രണ്ടാമൂഴം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പി. വല്‍സലയുടെ നെല്ല്, സി രാധാകൃഷ്ണ്‍റെ മുന്‍പേ പറക്കുന്ന പക്ഷികള്‍, യു കെ കുമാരന്റെ തക്ഷകന്‍കുന്ന് സ്വരൂപം എന്നീ നോവലുകളാണ് മല്‍സരാര്‍ഥികള്‍ക്ക് വായിക്കാനായി തിരഞ്ഞെടുത്തിരിക്കുന്ന പുസ്തകങ്ങള്‍.

ഈ പുസ്തകങ്ങള്‍ വായിച്ച് മല്‍സരത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി കൃതിയുടെ വേദിയില്‍ നടത്തുന്ന ചോദ്യാത്തര പരിപാടിയിലൂടെയാണ് വിജയികളെ കണ്ടെത്തുക. ചോദ്യോത്തര പരിപാടിയുടെ തീയതി പിന്നീട് അറിയിക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് www.krithibookfest.com എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ചോദ്യാത്തര പരിപാടിക്ക് എത്തുമ്പോള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്ന് പ്രായവും ക്ലാസും വ്യക്തമാക്കുന്ന രേഖ കരുതണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it