Kerala

കൃതി രാജ്യാന്തര പുസ്തകോല്‍സവം ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 6-ന് കൃതി 2020 ഉദ്ഘാടനം ചെയ്യും.230 സ്റ്റാളുകളിലായി ഇന്ത്യയിലും വിദേശങ്ങളിലും നിന്നുള്ള 150-ല്‍പ്പരം പ്രസാധകര്‍.പ്രതിഭാറായ്, ഭൈരപ്പ, കെ. ശിവ റെഡ്ഡി, കനല്‍മൈന്തന്‍, വെങ്കിടാചലപതി, പി. സായ്നാഥ് തുടങ്ങിയവരും മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും പങ്കെടുക്കുന്ന വൈജ്ഞാനികോത്സവം. സാഹിത്യത്തിനു പുറമെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനുകള്‍.യക്ഷഗാനം, നാടകം, കഥകളി, നാടന്‍പാട്ട്, സംഗീതപരിപാടികള്‍, ഇരട്ടത്തായമ്പക, കഥാപ്രസംഗം തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികള്‍

കൃതി രാജ്യാന്തര പുസ്തകോല്‍സവം  ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചിയില്‍
X

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൃതി രാജ്യാന്തര പുസ്തകമേളയുടേയും സാഹിത്യ-വൈജ്ഞാനികോല്‍സവത്തിന്റെയും മൂന്നാം പതിപ്പ് ഫെബ്രുവരി 6 മുതല്‍ 16 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു ഫെബ്രുവരി 6-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യോല്‍വം ഉദ്ഘാടനം ചെയ്യും. മുന്‍വര്‍ഷങ്ങളിലേതുപോലെ പുസ്തകമേള, സാഹിത്യ-വൈജ്ഞാനികോത്സവം, സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള എന്നിവ ഉള്‍പ്പെടുന്നതാകും കൃതി 2020. ഇതിനായി മൊത്തം 74,000 ച അടി വിസ്തൃതിയുള്ള പന്തലുകളാണ് മറൈന്‍ ഡ്രൈവില്‍ ഉയരുക. 230 സ്റ്റാളുകളിലായി ഇന്ത്യയിലും വിദേശങ്ങളിലും നിന്നുള്ള 150-ല്‍പ്പരം പ്രസാധകര്‍ പുസ്തകമേളയില്‍ പങ്കെടുക്കും. 20 കോടി രൂപയുടെ പുസ്തക വില്‍പ്പനയാണ് ഇക്കുറി കൃതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകള്‍ വിതരണം ചെയ്യും. കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി മുന്‍വര്‍ഷങ്ങളിലേതുപോലെ പ്രത്യേക വിഭാഗം സജ്ജീകരിക്കും. കുട്ടികളെ ലക്ഷ്യമിട്ട് ദിവസേനയുള്ള മാജിക് ഷോ, വായനാമല്‍സരം, കവിതരചനാ മല്‍സരം എന്നിവ ഇത്തവണത്തെ പുതുമകളാണ്. ഷോര്‍ട്ട് ഫിലിം മല്‍സരം, ഫോട്ടാഗ്രാഫി മല്‍സരം എന്നിവയും കൃതി 2020-ന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ പട്ടണങ്ങളുടെ മുന്‍കാല ഫോട്ടോകളുടെ പ്രദര്‍ശനം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രദര്‍ശനം എന്നിവയും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി 12 മുതല്‍ 16 വരെ നടക്കുന്ന സാഹിത്യ-വൈജ്ഞാനികോത്സവത്തിലെ 36 സെഷനുകളിലായി പ്രതിഭാറായ്, ഭൈരപ്പ, കെ. ശിവ റെഡ്ഡി, കനല്‍മൈന്തന്‍, വെങ്കിടാചലപതി, പി സായ്നാഥ് എന്നിവരും മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുമുള്‍പ്പെടെ നൂറിലേറെ സാഹിത്യ-വൈജ്ഞാനിക പ്രതിഭകള്‍ പങ്കെടുക്കും. സാഹിത്യത്തിനു പുറമെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനുകളും വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും.ഫെബ്രുവരി 7 മുതല്‍ 10 ദിവസം വൈകീട്ട് 7 മണി മുതല്‍ 9:30 വരെയാണ് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുക.സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി്, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ പി കെ ജയശ്രീ , അഡീഷനല്‍ രജിസ്ട്രാര്‍ എം ബിനോയ്കുമാര്‍, എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, സഹകരണ സംഘം കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ വി പ്രസന്നകുമാര്‍, എറണാകുളം ജോയിന്റ് രജിസ്ട്രാര്‍ സുരേഷ് മാധവന്‍, എസ്പിസിഎസ് സെക്രട്ടറി അജിത് കെ ശ്രീധര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it