Kerala

കൊട്ടാക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് : ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുത്ത് കോണ്‍ഗ്രസ് നേതാവ് എം മുകേഷും മറ്റും അഡ്വ. സി എസ് അജിത് പ്രകാശ് മുഖേന സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്

കൊട്ടാക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് : ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി : മുന്‍ എംപി ജോയ്സ് ജോര്‍ജിന്റെ കുടുംബം ആരോപണ വിധേയരായ കൊട്ടാക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുത്ത് കോണ്‍ഗ്രസ് നേതാവ് എം മുകേഷും മറ്റും അഡ്വ. സി എസ് അജിത് പ്രകാശ് മുഖേന സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഭൂമി തട്ടിപ്പ് അന്വേഷിച്ച മുന്നാര്‍ ഡിവൈഎസ് പി യുടെ അന്തിമ റിപോര്‍ട് തള്ളിയ വിചാരണ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഹരജിക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത് .സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നും ഉയര്‍ന്ന ഉദ്യാഗസ്ഥന്‍ മേല്‍നോട്ടം വഹിക്കണമെന്നുമാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. മുന്നാര്‍ ഡിവൈഎസ്പി അന്വേഷിക്കുന്നതില്‍ ഹരജിക്കാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു . ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥനെ ക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങള്‍ സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു . റിപോര്‍ട് പരിശോധിച്ച കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നിയമാനുസൃത നടപടിളെമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കി . കൊട്ടക്കാമ്പുരില്‍ പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പട്ടയ ഭൂമി ജോയ്‌സ് ജോര്‍ജിന്റെ പിതാവ് വ്യാജ മുക്തിയാര്‍ സമര്‍പ്പിച്ച് തട്ടിയെടുത്തെന്നാണ് പരാതി

Next Story

RELATED STORIES

Share it