Kerala

നാഗഞ്ചേരി സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനെയും വിശ്വാസികളെയും യാക്കോബായ വിശ്വാസികള്‍ തടഞ്ഞു

ഓര്‍ത്തഡോക്‌സ് വിഭാഗം ഇടവക മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ പോളികാര്‍പ്പോസ് നാഗഞ്ചേരി പള്ളി വികാരിയായി നിയോഗിച്ച ഫാ.കുര്യാക്കോസ് മാത്യൂസിന്റെ നേതൃത്വത്തില്‍ പള്ളിയിലെത്തിയ പതിനെട്ടംഗ ഓര്‍ത്തഡോക്‌സ് സംഘത്തെയാണ് നൂറ് കണക്കിന്ന് യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ തടഞ്ഞത്

നാഗഞ്ചേരി സെന്റ് ജോര്‍ജ്  പള്ളിയില്‍ പ്രവേശിക്കാനെത്തിയ  ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനെയും വിശ്വാസികളെയും യാക്കോബായ വിശ്വാസികള്‍ തടഞ്ഞു
X
കൊച്ചി: കോതമംഗലം നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനെയും വിശ്വാസികളെയും യാക്കോബായ വിഭാഗം വിശ്വാസികള്‍ തടഞ്ഞു.1934 ലെ ഭരണഘടനയനുസരിച്ച് പള്ളികള്‍ ഭരിക്കണമെന്ന കോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഇടവക മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ പോളികാര്‍പ്പോസ് നാഗഞ്ചേരി പള്ളി വികാരിയായി നിയോഗിച്ച ഫാ.കുര്യാക്കോസ് മാത്യൂസിന്റെ നേതൃത്വത്തില്‍ പള്ളിയിലെത്തിയ പതിനെട്ടംഗ ഓര്‍ത്തഡോക്‌സ് സംഘത്തെയാണ് നൂറ് കണക്കിന്ന് യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ തടഞ്ഞത്.


സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പെരുമ്പാവൂര്‍ ഡി വൈ എസ് പി ജി വേണുവിന്റെ നേതൃത്വത്തില്‍ കുറുപ്പുംപടി, പെരുമ്പാവൂര്‍, തടിയിട്ട പറമ്പ് സിഐമാരും നൂറ് കണക്കിന് പോലിസും പള്ളിക്ക് ചുറ്റും നിലയുറപ്പിച്ചിരുന്നു.എണ്ണൂറോളം യാക്കോബായ കുടുംബങ്ങളാണ് ഈ പള്ളി ഇടവകയില്‍ ഉള്ളത്. 15 കുടുംബങ്ങളാണ് ഇവിടെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുള്ളത്.പുറത്ത് നിന്ന് വൈദികര്‍ എത്തിയാല്‍ പള്ളിയില്‍ കയറ്റില്ലന്നും എന്നാല്‍ ഇടവകയിലുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതില്‍ തടസമില്ലന്നുമാണ് യാക്കോബായ വിശ്വാസികള്‍ പറയുന്നത്.രണ്ട് മണിക്കൂറോളം പള്ളിക്ക് മുന്നില്‍ നിലയുറപ്പിച്ച ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികരും സംഘവും കോടതി വിധി നടപ്പിലായി കിട്ടുന്നതിന്ന് ഏതറ്റംവരെ പോകുമെന്ന് പ്രഖ്യാപിച്ച് പിന്നീട് പിന്മാറുകയായിരുന്നു.


Next Story

RELATED STORIES

Share it