Kerala

വ്യാജ പോലിസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റുമായി കൊച്ചിന്‍ റിഫൈനറില്‍ ജോലിക്ക് കയറാന്‍ ശ്രമം;ഇതര സംസ്ഥാനക്കാരനും മലയാളി യുവാവും അറസ്റ്റില്‍

ബീഹാര്‍ ഗോപാല്‍ഗഞ്ച് പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ളതെന്ന് തരത്തില്‍ വ്യാജപോലിസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റുമായി കൊച്ചിന്‍ റിഫൈനറിയില്‍ ജോലിക്കെത്തിയ ബീഹാര്‍,ഗോപാല്‍ഗഞ്ച്,സഫാ ഗ്രാമം ഹരിനാരായണ ചൗഹാന്‍, ഇയാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചു നല്‍കിയ തൃപ്പൂണിത്തുറ സ്വദേശിയായ അമല്‍ എന്നിവരെയാണ് അമ്പലമേട് പോലിസ് സ്‌റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ ഷെബാബ് കെ കാസിം,എസ് ഐ ജോഷി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

വ്യാജ പോലിസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റുമായി കൊച്ചിന്‍ റിഫൈനറില്‍ ജോലിക്ക് കയറാന്‍ ശ്രമം;ഇതര സംസ്ഥാനക്കാരനും മലയാളി യുവാവും അറസ്റ്റില്‍
X

കൊച്ചി: വ്യാജ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുമായി കൊച്ചിന്‍ റിഫൈനറിയില്‍ ജോലിക്ക് എത്തിയ ഇതര സംസ്ഥാന തൊഴിലാളിയും സര്‍ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചു നല്‍കിയ മലയാളി യുവാവും പിടിയില്‍.ബീഹാര്‍ ഗോപാല്‍ഗഞ്ച് പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ളതെന്ന് തരത്തില്‍ വ്യാജപോലിസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റുമായി കൊച്ചിന്‍ റിഫൈനറിയില്‍ ജോലിക്കെത്തിയ ബീഹാര്‍,ഗോപാല്‍ഗഞ്ച്,സഫാ ഗ്രാമം ഹരിനാരായണ ചൗഹാന്‍, ഇയാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചു നല്‍കിയ തൃപ്പൂണിത്തുറ സ്വദേശിയായ അമല്‍ എന്നിവരെയാണ് അമ്പലമേട് പോലിസ് സ്‌റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ ഷെബാബ് കെ കാസിം,എസ് ഐ ജോഷി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.

ഹരിനാരായണ ചൗഹാന്‍ ഹാജരാക്കിയ പോലിസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് റിഫൈനറിയിലെ സുരക്ഷ ഉദ്യോഗസ്ഥന്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സര്‍ടിഫിക്കറ്റ് വ്യജമാണെന്ന് കണ്ടെത്തിയത്.തുടര്‍ന്ന് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയില്‍ പ്രതി അമല്‍ നടത്തിവന്നിരുന്ന കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയ പോലിസ് സംഘം വ്യാജ രേഖ നിര്‍മിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടറും പ്രിന്ററും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.തുടര്‍ന്ന് പ്രതികളെയും പിടിച്ചെടുത്ത ഉപകരങ്ങളും കോടതിയില്‍ ഹാജരാക്കി.എ എസ് ഐ ബിനോയ് പോള്‍,സിപിഒ മുരളി എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി

Next Story

RELATED STORIES

Share it