Kerala

കൊച്ചിയിലെ റോഡുകള്‍: അഭിഭാഷക കമ്മീഷന്‍ റിപോര്‍ട് സമര്‍പ്പിച്ചു;അധികൃതര്‍ ഇതുവരെ പറഞ്ഞതല്ല സത്യമെന്ന് ഹൈക്കോടതി

റോഡിലെ കുഴികകളില്‍ വീണ് അപകടമരണങ്ങള്‍ തുടരുകയാണന്നും അങ്കമാലിയില്‍ യുവാവ് മരിച്ച സംഭവം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. തലേ ദിവസം ടാര്‍ ചെയ്ത റോഡ് പിറ്റേന്ന് തന്നെ പൊളിയുന്നത് ഗൗരവമുള്ള കാര്യമാണന്നും കോടതി ചൂണ്ടിക്കാട്ടി.റോഡുകളിലെ കുഴികളും സ്ലാബുകള്‍ ഇല്ലാത്ത നടപ്പാതകളുടേയും അടക്കം അറുപതോളം ചിത്രങ്ങള്‍ അടങ്ങുന്ന അഭിഭാഷക സമിതിയുടെ റിപോര്‍ട്ടാണ് കോടതി പരിശോധിച്ചത്. റോഡുകളിലെ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാണന്ന് റിപോര്‍ട്ടില്‍ പറയുന്നു. പല റോഡുകളുടെയും പാര്‍ശ്വങ്ങളിലും നടപ്പാതകളിലും സാധനങ്ങള്‍ തള്ളിയിരിക്കുകയാണന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്

കൊച്ചിയിലെ റോഡുകള്‍: അഭിഭാഷക കമ്മീഷന്‍ റിപോര്‍ട് സമര്‍പ്പിച്ചു;അധികൃതര്‍ ഇതുവരെ പറഞ്ഞതല്ല സത്യമെന്ന് ഹൈക്കോടതി
X

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളേക്കുറിച്ച് അധികൃതര്‍ ഇതുവരെ പറഞ്ഞതല്ല സത്യമെന്ന് ഹൈക്കോടതി. അഭിഭാഷക കമ്മീഷന്റെ റിപോര്‍ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്. റോഡിലെ കുഴികകളില്‍ വീണ് അപകടമരണങ്ങള്‍ തുടരുകയാണന്നും അങ്കമാലിയില്‍ യുവാവ് മരിച്ച സംഭവം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. തലേ ദിവസം ടാര്‍ ചെയ്ത റോഡ് പിറ്റേന്ന് തന്നെ പൊളിയുന്നത് ഗൗരവമുള്ള കാര്യമാണന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ റോഡുകള്‍ പരിശോധിച്ച അഭിഭാഷക സമിതി പ്രാഥമിക റിപോര്‍ട് കോടതിക്ക് കൈമാറി .റോഡുകളിലെ കുഴികളും സ്ലാബുകള്‍ ഇല്ലാത്ത നടപ്പാതകളുടേയും അടക്കം അറുപതോളം ചിത്രങ്ങള്‍ അടങ്ങുന്ന റിപോര്‍ട്ടാണ് കോടതി പരിശോധിച്ചത്.

റോഡുകളിലെ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാണന്ന് റിപോര്‍ട്ടില്‍ പറയുന്നു. പല റോഡുകളുടെയും പാര്‍ശ്വങ്ങളിലും നടപ്പാതകളിലും സാധനങ്ങള്‍ തള്ളിയിരിക്കുകയാണന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചില റോഡുകള്‍ വഴിയോരക്കച്ചവടക്കാര്‍ കൈയ്യടക്കിയിരിക്കയാണന്നും സമിതി ചൂണ്ടിക്കാട്ടി. പശ്ചിമ കൊച്ചിയിലെ പെരുമ്പടപ്പ് റോഡിന്റെ ശോചനീയാവസ്ഥ വിശദീകരിച്ച് സെന്റ് ജൂലിയാനോ സ്‌കുളിലെ മുന്നാം ക്ലാസ് വിദ്യാര്‍ഥി ആരവ് എം കമ്മത്ത് അയച്ച കത്ത് കോടതി വായിച്ചു. തനിക്കും ചേട്ടന്‍മാര്‍ക്കും ചേച്ചിമാര്‍ക്കും കുഞ്ഞനുജന്‍മാര്‍ക്കും അനിയത്തിമാര്‍ക്കും പേടി കുടാതെയും പൊടിശല്യം ഇല്ലാതെയും സ്‌കൂളില്‍ പോവാന്‍ നടപടിയെടുക്കണമെന്നാണ് കത്തിലെ ആവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.

റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണന്നും പെരുമ്പടപ്പ് അടക്കമുള്ള റോഡുകളുടെ പണി വേഗത്തില്‍ പുര്‍ത്തിയാക്കുമെന് കൊച്ചി കോര്‍പറേഷന്‍ അറിയിച്ചു. കോര്‍പറേഷന്‍ പരിധിയിലെ 85 കിലോമീറ്റര്‍ പി ഡബ്ള്യുഡി റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാരും അറിയിച്ചു. സംസ്ഥാനത്തെ പി ഡബ്ള്യുഡി റോഡുകളുടെ നിര്‍മാണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പാലാരിവട്ടത്ത് അപകടത്തില്‍ മരിച്ച യദു ലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും സഹോദരന് ജോലിയും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.സുരക്ഷാ മുന്‍കരുതല്‍ എടുക്കാതിരുന്നതിന് നാല് പിഡബ്ള്യുഡി എഞ്ചിനിയര്‍മാരെ സസ്പെന്റു ചെയ്തന്നും കലക്ടറുടെ റിപോര്‍ട് കിട്ടിയാല്‍തുടര്‍നടപടി ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് ജനുവരി 15 ന് കോടതി വീണ്ടും പരിഗണിക്കും

Next Story

RELATED STORIES

Share it