Kerala

കൊച്ചിയിലെ റോഡുകളിലെ മരണക്കുഴികള്‍: ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് നാട്ടുകാരും ബന്ധുക്കളും

വരാപ്പുഴ കൂനമ്മാവ് സ്വദേശി യദുലാല്‍(23) ആണ് ഇത്തരത്തില്‍ അധികൃതരുടെ അനസ്ഥയ്ക്കിരയായ ഏറ്റവും ഒടുവിലെ ഇര.നാളുകളായ ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് കൊച്ചിയിലെ റോഡുകളിലെ മരണക്കുഴികള്‍ അന്തകനായി മാറിയത്.ഏതാനും നാളുകള്‍ക്ക് മുമ്പ് കാക്കനാട് സ്വദേശി എബിനും ഇത്തരത്തില്‍ റോഡിലെ കൂഴിയില്‍ വീണ് മരിച്ചിരുന്നു. കാക്കനാട് മേഖലയിലെ റോഡിലെ മരണകുഴികളെക്കുറിച്ച് എബിന്‍ നിരന്തരമായി ഫേസ്ബുക്കിലൂടെയും മറ്റും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഇത് കണ്ട ഭാവം നടിച്ചിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ കൂഴിയില്‍പ്പെട്ടു തന്നെയായിരുന്നു എബിന്റെ മരണവും. എബിന്റെ മരണത്തിനു ശേഷമാണ് ഈ മേഖലയിലെ കുഴികള്‍ അടയ്ക്കാന്‍ തയാറായതെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു

കൊച്ചിയിലെ റോഡുകളിലെ മരണക്കുഴികള്‍: ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് നാട്ടുകാരും ബന്ധുക്കളും
X

കൊച്ചി: കൊച്ചിയിലെ റോഡിലെ കുഴികളില്‍ വീണ് ജീവന്‍ പൊലിയുന്നത് പതിവായ സാഹചര്യത്തില്‍ ഉത്തരവാദികളാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാരും മരണത്തിനിരയായവരുടെ ബന്ധുക്കളും രംഗത്ത്.വരാപ്പുഴ കൂനമ്മാവ് സ്വദേശി യദുലാല്‍(23) ആണ് ഇത്തരത്തില്‍ അധികൃതരുടെ അനസ്ഥയ്ക്കിരയായ ഏറ്റവും ഒടുവിലെ ഇര.നാളുകളായ ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് കൊച്ചിയിലെ റോഡുകളിലെ മരണക്കുഴികള്‍ അന്തകനായി മാറിയത്.ഏതാനും നാളുകള്‍ക്ക് മുമ്പ് കാക്കനാട് സ്വദേശി എബിനും ഇത്തരത്തില്‍ റോഡിലെ കൂഴിയില്‍ വീണ് മരിച്ചിരുന്നു. കാക്കനാട് മേഖലയിലെ റോഡിലെ മരണകുഴികളെക്കുറിച്ച് എബിന്‍ നിരന്തരമായി ഫേസ്ബുക്കിലൂടെയും മറ്റും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഇത് കണ്ട ഭാവം നടിച്ചിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ കൂഴിയില്‍പ്പെട്ടു തന്നെയായിരുന്നു എബിന്റെ മരണവും. എബിന്റെ മരണത്തിനു ശേഷമാണ് ഈ മേഖലയിലെ കുഴികള്‍ അടയ്ക്കാന്‍ തയാറായതെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു.

റോഡുകളിലെ മരണക്കുഴികള്‍ അടയ്ക്കാന്‍ അനാസ്ഥ കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായി നടപടി സ്വീകരിക്കണം. എന്നിട്ടും തയാറാകുന്നില്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത്് ജയിലിലടയ്ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.എറണാകുളം എളങ്കുളം, ആലുവ അശോക പുരം എന്നിവടങ്ങളിലും റോഡിലെ മരണക്കുഴിയില്‍ വീണ് യാത്രക്കാര്‍ മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം കുഴിയില്‍ വീണ് കഴിഞ്ഞ ദിവസം യദുലാല്‍ മരിച്ചതിനു പിന്നിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് വിലയിരുത്തപെടുന്നത്. എട്ടു മാസമായി ഇവിടെ കൂഴി രൂപപ്പെട്ടിട്ട്.

പൈപ്പുപൊട്ടലുമായി ചെറിയ രീതിയിലുണ്ടായ കുഴി പിന്നീട് വലുതായി മാറിയിട്ടും വാട്ടര്‍ അതോരിറ്റിയും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴി ചാരി ദിവസങ്ങള്‍ തള്ളി നീക്കിയതല്ലാതെ നികത്താന്‍ തയാറായില്ല. ഒടുവില്‍ കുഴി നികത്താന്‍ ഒരു വീടിന്റെ ഏക ആശ്രയമായിരുന്ന ഒരു യുവാവിന്റെ ജീവന്‍ തന്നെ ബലികൊടുക്കേണ്ടിവന്നു. തന്റെ മകന്റെ ജീവന്‍ കൊടുത്തിട്ടാണെങ്കിലും ആ മരണകുഴി അടയ്ക്കാന്‍ തയാറായല്ലോയെന്നായിരുന്നു മരിച്ച യദുലാലിന്റെ പിതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇനിയെങ്കിലും ഇത്തരത്തില്‍ മരണക്കുഴികളില്‍പെട്ട് ആരുടെയെങ്കിലും ജീവന്‍ നഷ്ടമാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഹൈക്കോടതിയും രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it