Kerala

അഗതിമന്ദിരത്തില്‍ വൃദ്ധയായ അമ്മയ്ക്കും മകള്‍ക്കും മര്‍ദനം :സൂപ്രണ്ടിനെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം പൂന്തുറ സ്വദേശി അന്‍വര്‍ഹുസൈന്‍(50)നെയാണ് അറസ്റ്റ് ചെയ്തത്.ചേര്‍ത്തല സ്വദേശിയായ രാധാമണി (38)യുടെ പരാതിയിലാണ് നടപടിപടി. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി നേരത്തെ ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു

അഗതിമന്ദിരത്തില്‍ വൃദ്ധയായ  അമ്മയ്ക്കും മകള്‍ക്കും മര്‍ദനം :സൂപ്രണ്ടിനെ അറസ്റ്റു ചെയ്തു
X

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ കീഴിലുള്ള പള്ളുരുത്തിയിലെ അഗതിമന്ദിരത്തില്‍ വൃദ്ധയായ അമ്മയെയെയും മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഗതി മന്ദിരം സൂപ്രണ്ടിനെ പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. തിരുവനന്തപുരം പൂന്തുറ സ്വദേശി അന്‍വര്‍ഹുസൈന്‍(50)നെയാണ് അറസ്റ്റ് ചെയ്തത്.ചേര്‍ത്തല സ്വദേശിയായ രാധാമണി (38)യുടെ പരാതിയിലാണ് നടപടിപടി. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി നേരത്തെ ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.ഒരുവര്‍ഷം മുന്‍പാണ് അഗതിമന്ദിരത്തില്‍ ചേര്‍ത്തല സ്വദേശിനി രാധാമണിയെ എത്തിക്കുന്നത്. മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സ നടത്തുന്ന യുവതിയെ കാണാന്‍ തിങ്കളാഴ്ച രാവിലെ ഇവരുടെ മാതാവ് കാര്‍ത്ത്യായയനി(74) അഗതിമന്ദിരത്തില്‍ എത്തിയിരുന്നു.

യുവതിയെ ഇവിടെ പ്രവേശിപ്പിക്കുമ്പോള്‍ 2,25 000 രൂപ നിക്ഷേപിച്ച ബാങ്ക് ബുക്കും എടിഎം കാര്‍ഡും സ്വര്‍ണാഭരണങ്ങളും അഗതി മന്ദിരം ഒഫിസില്‍ ഏല്‍പ്പിച്ചിരുന്നതായാണ് ഇവര്‍ പറയുന്നത്. നിക്ഷേപിച്ച പണത്തില്‍ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കുന്നതിനായാണ് കാര്‍ത്ത്യായയനി ഇവിടെ എത്തിയത്. ഒഫിസില്‍ എത്തി വിവരം അന്വേഷിക്കുന്ന തിനിടയില്‍ പ്രകോപിതനായ സൂപ്രണ്ട് കാര്‍ത്ത്യയായനിക്കും മകള്‍ക്കും നേരെ മര്‍ദനം അഴിച്ചു വിടുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യ ല്‍ മീഡിയവഴി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം പോലിസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് അറസ്റ്റു ചെയ്യുകയുമായിരുന്നു.സൂപ്രണ്ടില്‍ നിന്നുംനേരിടുന്ന പീഡനങ്ങള്‍ തുറന്നു കാട്ടി കഴിഞ്ഞ നിവസം യുവതി കൊച്ചി മേയര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.അനുമതിയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം തിരുവനന്തപുരത്തുള്ള വീട്ടില്‍ രണ്ടു മാസത്തോളം സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ ജോലിയെടുപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it