Kerala

കരുണ സംഗീത പരിപാടി: സാമ്പത്തിക ആരോപണത്തില്‍ പോലിസ് അന്വേഷണം തുടങ്ങി

ഇത് സംബന്ധിച്ച് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ ഉത്തവിട്ടിരുന്നു.ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ടാല്‍ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് പോലിസിന്റെ തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി ഫൗണ്ടേഷന്‍ ഭാരവാഹികളിലൊരാളായ സംഗീത സംവിധായകന്‍ ബിജിബാലില്‍ നിന്നും മൊഴിയെടുത്തു.ഇവരെക്കൂടാതെ ഫൗണ്ടേഷന്റെ മറ്റു ഭാരവാഹികളായ സംവിധായകന്‍ ആഷിഖ് അബു അടക്കമുളളവരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

കരുണ സംഗീത പരിപാടി: സാമ്പത്തിക ആരോപണത്തില്‍ പോലിസ് അന്വേഷണം തുടങ്ങി
X

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.ഇത് സംബന്ധിച്ച് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ ഉത്തവിട്ടിരുന്നു.

ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ടാല്‍ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് പോലിസിന്റെ തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി ഫൗണ്ടേഷന്‍ ഭാരവാഹികളിലൊരാളായ സംഗീത സംവിധായകന്‍ ബിജിബാലില്‍ നിന്നും മൊഴിയെടുത്തു.ഇവരെക്കൂടാതെ ഫൗണ്ടേഷന്റെ മറ്റു ഭാരവാഹികളായ സംവിധായകന്‍ ആഷിഖ് അബു അടക്കമുളളവരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

സാമ്പത്തിക ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈബി ഈഡന്‍ എംപി രംഗത്തു വന്നിരുന്നു.ഇതിനു പിന്നാലെ സിപി ഐ ജില്ലാ സെക്രട്ടറിയുടെ പി രാജുവും വിമര്‍ശനുവമായി രംഗത്തു വന്നിട്ടുണ്ട്.ദുരിതാശ്വാസ നിധിയിലേക്ക്് പിരിക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്കൊ മറ്റാരുടെയെങ്കിലും പോക്കറ്റിലേക്കോ പോകാന്‍ പാടില്ലെന്ന് പി രാജു പറഞ്ഞു.പുറത്ത് വരുന്ന വിവരം ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കരുണ സംഗീത പരിപാടി സംഘടിപ്പിച്ചത്.ഇതിന്റെ ഭാഗമായി ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചില്ലെന്നാണ് ആരോപണം.എന്നാല്‍ സ്‌പോണ്‍സര്‍മാരില്ലാതിരുന്നതിനാല്‍ മുടക്കിയ പണം കണ്ടെത്താന്‍ ഫൗണ്ടേഷന് കഴിഞ്ഞില്ലെന്നും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ രാഷ്ട്രീയ പ്രേരിതമായി ആരോപണം ഉയര്‍ത്തുകയായിരുന്നുവെന്നുമാണ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

ക്വാളിറ്റിയുള്ള ഒരു പ്രോഗ്രാമിനു വേണ്ടി ഒരു സ്‌പോണ്‍സേഴ്സുമില്ലാതെ, യാതൊരു പുറം ഫണ്ടിങ്ങുമില്ലാതെ ഫൗണ്ടേഷന്‍ അംഗങ്ങളുടെ സ്വന്തം കീശയില്‍ നിന്ന് കാശെടുത്ത് കൊണ്ടാണ് പരിപാടി നടത്തിയത്. ജിഎസ്ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ 6 ലക്ഷത്തി 22,000 രൂപ ആണു പരിപാടിയുടെ വരവ് തുക. സ്റ്റേജ് ,ലൈറ്റ്,മറ്റു പ്രോപ്പര്‍ട്ടികള്‍,പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി, ഫ്‌ളൈറ്റ് ഉള്‍പ്പെടെയുള്ള യാത്രകള്‍, താമസം,ഫ്‌ളോര്‍ കാര്‍പ്പെറ്റ്, സ്റ്റേഡിയം ജനറേറ്റര്‍,ഈവ്ന്റ് മാനേജ്മന്റ് എന്നീ വിഭാഗങ്ങളിലായി 23 ലക്ഷം രൂപയാണ് ചിലവായതെന്നും നഷ്ടം വളരെ വലുതാവാതിരുന്നത് പങ്കെടുത്തവര്‍ പ്രതിഫല ഇനത്തില്‍ പണം കൈപ്പറ്റാതിരുന്നതിനാലും സ്റ്റേഡിയം സര്‍ക്കാര്‍ വെറുതെ വിട്ടുതന്നതിനാലുമാണെന്നും ഇവര്‍ പറയുന്നു.ബാങ്കു വഴിയല്ലാതെ ഒരിടപാടുകളും പരിപാടിയുടെ ആവശ്യത്തിനായി നടന്നിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിക്കറ്റില്‍ നിന്നുള്ള പണം നിക്ഷേപിക്കാന്‍ മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്ന് ഫൗണ്ടേഷന്‍ കാലേക്കൂട്ടിത്തന്നെ കലക്ടറോട് രേഖാമൂലം അപേക്ഷിച്ചിരുന്നതാണു.കലക്ടറുടെ ഓഫീസില്‍ ആ രേഖയുണ്ട്.ഓഡിയോ വിഷ്വല്‍ കണ്ടന്റ് വിറ്റിട്ടുള്ള പണത്തിന്മേല്‍ ആയിരുന്നു തങ്ങളുടെ പ്രതീക്ഷ പക്ഷെ പ്രതീക്ഷിച്ച പോലെയൊന്നുമല്ല സംഭവിച്ചത്.അത് ലഭിക്കാന്‍ താമസം നേരിട്ടു. ഇതിനിടയിലാണ് അനാവശ്യമായ വിവാദം കുത്തിപ്പൊക്കിയത്.തുടര്‍ന്ന് ഫൗണ്ടേഷന്‍ അംഗങ്ങള്‍ സ്വന്തം കൈയില്‍ നിന്നും 6,22,000 രൂപ മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തതായും മ്യുസിക് ഫൗണ്ടേഷന്റെ ഫേസ് ബുക്ക് പേജിലൂടെ ബിജിപാല്‍,ഷഹബാസ് അമന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it