Kerala

കൊച്ചി മെട്രോ തൈക്കൂടത്തേയ്ക്ക്; സിഗ്നലിങ് പരിശോധന നാളെ ആരംഭിക്കും

ഇതിനെ തുടര്‍ന്ന് നാളെയും ശനിയാഴ്ചയും ആലുവ മുതല്‍ മഹാരാജാസ് കോളജ് സ്റ്റേഷന്‍ വരെയുള്ള മെട്രോ സര്‍വീസ് രാവിലെ ആറ് മണിക്ക് പകരം എട്ടിനായിരിക്കും തുടങ്ങുകയെന്ന് കെ എം ആര്‍ എല്‍ അധികൃതര്‍ അറിയിച്ചു. മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെയുള്ള പാതയില്‍ കഴിഞ്ഞ മാസം 21ന് മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു

കൊച്ചി മെട്രോ  തൈക്കൂടത്തേയ്ക്ക്; സിഗ്നലിങ് പരിശോധന നാളെ ആരംഭിക്കും
X

കൊച്ചി: കൊച്ചി മെട്രോ മഹാരാജാസ് കോളജ് സ്റ്റേഷനില്‍ നിന്നും തൈക്കൂടത്തേക്കുള്ള സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി സിഗ്നലിങ് പരിശോധന നാളെ ആരംഭിക്കും. ഇതിനെ തുടര്‍ന്ന് നാളെയും ശനിയാഴ്ചയും ആലുവ മുതല്‍ മഹാരാജാസ് കോളജ് സ്റ്റേഷന്‍ വരെയുള്ള മെട്രോ സര്‍വീസ് രാവിലെ ആറ് മണിക്ക് പകരം എട്ടിനായിരിക്കും തുടങ്ങുകയെന്ന് കെ എം ആര്‍ എല്‍ അധികൃതര്‍ അറിയിച്ചു. മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെയുള്ള പാതയില്‍ കഴിഞ്ഞ മാസം 21ന് മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു.

ഇതു വഴിയുള്ള പരീക്ഷണ ഓട്ടം വിജകരമാണെന്നും കെഎംആര്‍എല്‍ അറിയിച്ചു. കടവന്ത്ര, എളംകുളം, വൈറ്റില എന്നിവയാണ് ഈ പാതയിലെ മറ്റു സ്റ്റേഷനുകള്‍. സിഗ്‌നലിങ് പരിശോധനയ്ക്കു ശേഷം സുരക്ഷ കമ്മീഷണറെത്തി കാര്യങ്ങള്‍ വിലയിരുത്തും. ഇതിനു ശേഷമായിരിക്കും യാത്രക്കാരെ കയറ്റിയുള്ള സര്‍വീസുകള്‍ക്ക് തുടക്കമാകുക. എല്ലാ തരത്തിലുള്ള പരീക്ഷണത്തിനും ശേഷം ഓണത്തോടനുബന്ധിച്ച്‌ ൈതക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം നടക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it