Kerala

കൊച്ചി മെട്രോയ്ക്ക് ഇന്ന് രണ്ടാം പിറന്നാള്‍; 2.58 കോടി യാത്രക്കാരും 150.24 കോടി വരുമാനവും നേടി കുതിപ്പു തുടരുന്നു

ആഗസ്ത് 15ന് മുമ്പായി മഹാരാജാസ് സ്റ്റേഷനില്‍ നിന്നും തൈക്കൂടം വരെ മെട്രോ ഓടിയെത്തും. ജൂലൈ പകുതിയോടെ ഇവിടെ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് കൈമാറണമെന്നാണ് ഡിഎംആര്‍സിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിദിനം യാത്ര ചെയ്യുന്നത് 40,000 പേരെന്ന് കണക്ക്.

കൊച്ചി മെട്രോയ്ക്ക് ഇന്ന് രണ്ടാം പിറന്നാള്‍;  2.58 കോടി യാത്രക്കാരും 150.24 കോടി വരുമാനവും നേടി കുതിപ്പു തുടരുന്നു
X

കൊച്ചി:കേരളത്തിലെ ഗതാഗതമേഖലയില്‍ പുതിയ സംസ്‌കാരത്തിന് തുടക്കം കുറിച്ച കൊച്ചി മെട്രോയ്ക്ക്ഇന്ന് രണ്ടാം പിറന്നാള്‍. .2017 ജൂണ്‍ 17 ന് യാത്ര ആരംഭിച്ച കൊച്ചി മെട്രോ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ 2.58 കോടി യാത്രക്കാരും 150.24 കോടി വരുമാനവും പുത്തന്‍ പദ്ധതികളുമടക്കം സ്വന്തമാക്കിയാണ് അതിവേഗ കുതിപ്പ് തുടരുന്നത്.നിലവില്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയാണ് മെട്രോ ഓടിക്കൊണ്ടിരിക്കുന്നത്.ആഗസ്ത് 15ന് മുമ്പായി മഹാരാജാസ് സ്റ്റേഷനില്‍ നിന്നും തൈക്കൂടം വരെ മെട്രോ ഓടിയെത്തും. ജൂലൈ പകുതിയോടെ ഇവിടെ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് കൈമാറണമെന്നാണ് ഡിഎംആര്‍സിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനു ശേഷം മുഖ്യമന്ത്രിയടക്കമുള്ളവരുടെ സൗകര്യം അനുസരിച്ച് ഉദ്ഘാടനം തീരുമാനിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (കെഎംആര്‍എല്‍ )അധികൃതര്‍ അറിയിച്ചു. പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷനിലേക്ക് നീട്ടുന്നതിനുള്ള അംഗീകാരവും ലഭിച്ചുകഴിഞ്ഞു.മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായി നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ ദിവസത്തില്‍ 40,000 പേര്‍ കുറഞ്ഞത് മെട്രോയില്‍ യാത്ര ചെയ്യുന്നുവെന്നാണ് കണക്ക്. ആഴ്ചാവസാനത്തില്‍ കുറഞ്ഞ യാത്രക്കാരുടെ എണ്ണം 45,000 ആണ്. പ്രത്യേക ആനുകൂല്യങ്ങളുമായി അവതരിപ്പിച്ച മെട്രോ വണ്‍ കാര്‍ഡ് 45,000 പേര്‍ ഉപയോഗിച്ച് യാത്ര നടത്തുന്നു. ആകെ കാര്‍ഡ് ഉപയോക്താക്കളില്‍ 26 ശതമാനം പേരും പ്രതിദിനം യാത്ര ചെയ്യുന്നവരെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു കാര്‍ഡ് ഉപയോഗിച്ച് ഒരു ദിവസത്തെ സമസ്ത സാമ്പത്തിക കാര്യങ്ങളും ചെയ്തുതീര്‍ക്കാമെന്ന നിലയിലേക്ക് കൊച്ചി വണ്‍കാര്‍ഡിന്റെ ഉപയോഗം വിപുലീകരിക്കപ്പെട്ടു. സംയോജിത പൊതുഗതാഗതമെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ക്കാണ് ഇതിനോടകം കൊച്ചി മെട്രോ തുടക്കം കുറിച്ചത്.

നഗരത്തിലെ ബസ്, ഓട്ടോറിക്ഷ സര്‍വീസുകള്‍ക്കായി സൊസൈറ്റികള്‍ രൂപവല്‍്കരിക്കുകയും കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് ബസുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. മുട്ടം യാര്‍ഡിലെ നാല് ഹെക്ടര്‍ ചതുപ്പ് നിലത്ത് സ്ഥാപിച്ച സോളാര്‍ പ്ലാന്റിലൂടെ 2719 കിലോവാട്ട് അധിക വൈദ്യുതി ഉല്‍പാദനം കൊച്ചി മെട്രോക്ക് കൈവന്നു. ഇതോടെ മെട്രോയിലെ സൗരോര്‍ജത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിച്ചു. 5389 കിലോവാട്ട് സോളാര്‍ എനര്‍ജി ഉല്‍പാദനത്തിലേക്ക് ഉയര്‍ത്താനാണ് അടുത്ത പദ്ധതി. ജലമെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് പഞ്ചായത്തുകള്‍ ഇതിനോടകം കെഎംആര്‍എല്ലിന് ഭൂമി കൈമാറി. ടിക്കറ്റിതര വരുമാനത്തിലൂടെ കൊച്ചി മെട്രോ് ഇതിനോടകം നേടിയിട്ടുള്ളത് 50 കോടിയിലേറെ രൂപയാണ്. മെട്രോ സ്റ്റേഷനുകള്‍ക്ക് പേരിടുന്നത് മുതല്‍ പാര്‍ക്കിങ് ഫീസ്, പരസ്യ ചിത്രീകരണം, ഡോര്‍മെറ്ററി, എ.ടി.എമ്മുകള്‍, പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് നേട്ടം.

Next Story

RELATED STORIES

Share it