വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് പണം തട്ടിയ സംഭവം;രണ്ടു പ്രതികള്‍ കൂടി പിടിയില്‍

കാക്കനാട് കുസുമഗിരി കിളിയറ വീട്ടില്‍ ജോയി ജോസഫ് ( 30 ) കാക്കനാട് അത്താണി പടന്നാക്കല്‍ വീട്ടില്‍ ഫിജു ഫ്രാന്‍സിസ്(29)എന്നിവരെയാണ ഇന്‍ഫോ പാര്‍ക്ക്് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ജൂലി ജൂലിയന്‍ (37) കൃഷ്ണകുമാര്‍(രഞ്ജീഷ് -33) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പോലിസ് നേരത്തെ പിടികൂടിയിരുന്നു

വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് പണം തട്ടിയ സംഭവം;രണ്ടു പ്രതികള്‍ കൂടി പിടിയില്‍

കൊച്ചി: വ്യവസായിയെ വാടക വീട്ടിലേക്ക് വിളിച്ചു യുവതിക്കൊപ്പം നഗ്നചിത്രങ്ങളെടുത്ത് പണം തട്ടിയ കേസില്‍ രണ്ടുപ്രതികള്‍ കൂടി പോലിസ് പിടിയില്‍. കാക്കനാട് കുസുമഗിരി കിളിയറ വീട്ടില്‍ ജോയി ജോസഫ് ( 30 ) കാക്കനാട് അത്താണി പടന്നാക്കല്‍ വീട്ടില്‍ ഫിജു ഫ്രാന്‍സിസ്(29)എന്നിവരെയാണ ഇന്‍ഫോ പാര്‍ക്ക്് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ജൂലി ജൂലിയന്‍ (37) കൃഷ്ണകുമാര്‍(രഞ്ജീഷ് -33) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പോലിസ് നേരത്തെ പിടികൂടിയിരുന്നു കഴിഞ്ഞ 27 ന് കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാനെന്ന പേരില്‍ വാടകയ്ക്കെടുത്ത വീട്ടില്‍ വച്ചാണ് പ്രതികള്‍ വ്യവസായിയുടെ നഗ്നചിത്രമെടുത്തത്.

വ്യവസായിയുടെ സുഹൃത്തിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി വിവിധ എടിഎമ്മുകളില്‍ നിന്നും 64,000 പിന്‍വലിച്ചതിനും ഇരുവര്‍ക്കുമെതിരെ കേസുണ്ട്.കുറെക്കാലമായി അടുപ്പമുള്ള വ്യവസായിയെയും ബന്ധുവിനെയും ഇവിടേക്ക് വിളിച്ചുവരുത്തി കെണിയിലാക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ ഇന്‍ഫോപാര്‍ക്ക് സി.ഐ അനന്തലാല്‍,ഇന്‍ഫോപാര്‍ക്ക് എസ് ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളുടെ സഹായത്തോടെ നഗ്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ ആലുവ സ്വദേശിയായ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്ന് ഇന്‍ഫോപാര്‍ക്ക് പോലിസ് പറഞ്ഞു

RELATED STORIES

Share it
Top