Kerala

കൊച്ചി കോര്‍പറേഷന്‍: കെ ആര്‍ പ്രേംകുമാര്‍ ഡെപ്യൂടി മേയര്‍

എല്‍ഡിഎഫിലെ കെ ജെ ആന്റണിയെയാണ് പ്രേംകുമാര്‍ പരാജയപ്പെടുത്തിയത്.പ്രേം കുമാര്‍ 37 വോട്ടുകളും കെ ജെ ആന്റണി 34 വോട്ടുകളും നേടി. ബിജെപിയുടെ രണ്ടംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കൗണ്‍സിലറും ഡെപ്യൂടി മേയറുമായിരുന്ന ടി ജെ വിനോദ് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ നിയമസഭാംഗമായതോടെയാണ് ഡെപ്യുട്ടി മേയര്‍ പദവിയും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചിരുന്നു

കൊച്ചി കോര്‍പറേഷന്‍:  കെ ആര്‍ പ്രേംകുമാര്‍ ഡെപ്യൂടി മേയര്‍
X

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂടി മേയറായി കോണ്‍ഗ്രസിലെ കെ ആര്‍ പ്രേംകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ ജെ ആന്റണിയെയാണ് പ്രേംകുമാര്‍ പരാജയപ്പെടുത്തിയത്.പ്രേം കുമാര്‍ 37 വോട്ടുകളും കെ ജെ ആന്റണി 34 വോട്ടുകളും നേടി. ബിജെപിയുടെ രണ്ടംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ഫോര്‍ട്ട് കൊച്ചി 18 -ാം ഡിവിഷനിലെ അംഗമാണ് പ്രേംകുമാര്‍. മേയര്‍ സൗമിനി ജയിന്‍ ഡെപ്യുടി മേയറായി വിജയിച്ച പ്രേംകുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ കലക്ടര്‍ എസ് സുഹാസായിരുന്നു വരണാധികാരി.കൗണ്‍സിലറും ഡെപ്യൂടി മേയറുമായിരുന്ന ടി ജെ വിനോദ് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ നിയമസഭാംഗമായതോടെയാണ് ഡെപ്യുട്ടി മേയര്‍ പദവിയും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചിരുന്നു. ഇതോടെ കൗണ്‍സിലില്‍ 73 അംഗങ്ങളാണുള്ളത്.

മേയര്‍ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസിലെ സൗമിനി ജെയിനെ മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്ര അംഗ ഗീത പ്രഭാകറും കോണ്‍ഗ്രസിലെ തന്നെ മറ്റൊരംഗവും നേരത്തെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനിടയില്‍ ഗീത പ്രഭാകര്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.ഇതേ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസ് ഇരുവരുമായി അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് നടന്ന ഡെപ്യൂടി മേയര്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അനൂകൂലമായി വോട്ടു രേഖപെടുത്തി.മുമ്പെങ്ങുമില്ലാത്ത മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെത്തിയത്. വോട്ടുകള്‍ അസാധുവാകാതിരിക്കാന്‍ ഡിസിസി ഓഫീസില്‍വച്ച് വോട്ടിങ്ങില്‍ പരിശീലനം നല്‍കിയ ശേഷമാണ് യുഡിഎഫ് അംഗങ്ങളെ വോട്ടെടുപ്പ് നടന്ന കൗണ്‍സില്‍ ഹാളിലെത്തിച്ചത്.

ഭരണപക്ഷത്തെ പടലപ്പിണക്കങ്ങള്‍ മുതലെടുത്ത് പ്രതിപക്ഷം നടത്താന്‍ സാധ്യതയുള്ള നീക്കത്തെ തടയിടാനുള്ള മുന്‍കരുതലുകളും അവര്‍ സ്വീകരിച്ചു. അതേ സമയം ഡെപ്യൂടി മേയര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ മാറ്റാനുള്ള നീക്കം കോണ്‍ഗ്രസിലെ ഒരു വിഭാഗം വീണ്ടും സജീവമാക്കിയിട്ടുണ്ട്.മേയറിനൊപ്പം നിലവിലെ സ്്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരെയും മാറ്റുമെന്നാണ്് വിവരം. വരും ദിവസം തന്നെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.സൗമിനിയെ മാറ്റിയാല്‍ കോണ്‍ഗ്രസിലെ ഷൈനി മാത്യുവായിരിക്കും പുതിയ മേയറാകുക. എന്നാല്‍ സൗമിനിയെ മാറ്റുന്ന കാര്യത്തില്‍ കെപിസിസിയില്‍ നിന്നും ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ല.

Next Story

RELATED STORIES

Share it