Kerala

അഗതി മന്ദിരത്തില്‍ വൃദ്ധയ്ക്ക് സൂപ്രണ്ടിന്റെ ക്രൂര മര്‍ദനം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പള്ളുരുത്തിയിലെ അഗതി മന്ദിരത്തില്‍ വെച്ചാണ് സംഭവം. കാര്‍ത്ത്യാനിയുടെ മകള്‍ രാധാമണിയുടെ പണം നഷ്ടപ്പെട്ടത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെതിരെ പള്ളുരുത്തി പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

അഗതി മന്ദിരത്തില്‍ വൃദ്ധയ്ക്ക് സൂപ്രണ്ടിന്റെ ക്രൂര മര്‍ദനം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
X

കൊച്ചി: കൊച്ചി നഗരസഭക്ക് കീഴിലുള്ള പള്ളുരുത്തിയിലെ അഗതി മന്ദിരത്തില്‍ വൃദ്ധയ്ക്ക് സൂപ്രണ്ടിന്റെ ക്രൂര മര്‍ദനം. ചേര്‍ത്തല സ്വദേശിയായ കാര്‍ത്ത്യാനി ഇവരുടെ മകള്‍ രാധാമണി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെതിരെ പള്ളുരുത്തി പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു.പള്ളുരുത്തിയിലെ അഗതി മന്ദിരത്തില്‍ വെച്ചാണ് സംഭവം. കാര്‍ത്ത്യാനിയുടെ മകള്‍ രാധാമണിയുടെ പണം നഷ്ടപ്പെട്ടത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമ്മയെയും മകളെയും സൂപ്രണ്ട് മുറിക്കുള്ളില്‍ നിന്ന് പിടിച്ചുതള്ളുന്നതാണ് ദൃശ്യത്തിലുള്ളത്.മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന രാധാമണിയെ ഒരു വര്‍ഷം മുമ്പാണ് അമ്മ അഗതി മന്ദിരത്തില്‍ എത്തിച്ചത്.

മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സ നടത്തുന്ന യുവതിയെ കാണാന്‍ തിങ്കളാഴ്ച രാവിലെ കാര്‍ത്ത്യാനി അഗതി മന്ദിരത്തില്‍ എത്തിയിരുന്നു. യുവതിയെ പ്രവേശിപ്പിക്കുമ്പോള്‍ പണം നിക്ഷേപിച്ച ബാങ്ക് ബുക്കും എ ടി എം കാര്‍ഡും സ്വര്‍ണാഭരണങ്ങളും അഗതി മന്ദിരം ഓഫീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ നിക്ഷേപിച്ച പണത്തില്‍ കുറവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കുന്നതിനായാണ് മാതാവ് എത്തിയത്. ഓഫീസില്‍ എത്തി വിവരം അന്വേഷിക്കുന്നതിനിടയില്‍ പ്രകോപിതനായ സൂപ്രണ്ട് 74 കാരിയായ കാര്‍ത്ത്യാനിക്ക് നേരെ മര്‍ദനം അഴിച്ചു വിടുകയായിരുന്നു. തടയാന്‍ ശ്രമിച്ച മകള്‍ക്കും മര്‍ദനമേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.

ഇതോടെ സൂപ്രണ്ട് ഓഫീസില്‍ നിന്നും മുങ്ങി. യുവതിയെ കൊണ്ട് സൂപ്രണ്ട് അനധികൃതമായി സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യിപ്പിക്കുന്നതായും എ ടി എം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നതായും പരാതിയുണ്ട്. യുവതിയെ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക്വി ധേയമാക്കി.സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചു. മര്‍ദനത്തിന്റെ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ജില്ലാ കലക്ടര്‍ എസ് സുഹാസും ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it