Kerala

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിലെ കെ ആര്‍ പ്രേംകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി

ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിലാണ് കൗണ്‍സിലര്‍ കെ ആര്‍ പ്രേംകുമാറിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് ചേര്‍ന്ന യുഡിഎഫ് യോഗവും ഇത് അംഗീകരിച്ചു.ഈ മാസം 13 നാണ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്. ടി ജെ വിനോദ് എറണാകൂളം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിലെ കെ ആര്‍ പ്രേംകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി
X

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായി തുടരുന്നതിനിടയില്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് കീറീമുട്ടിയാകുന്നു. ഐ ഗ്രൂപ്പിലെ കെ ആര്‍ പ്രേം കുമാറിനെ ഡെപ്യൂടി മേയര്‍ സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ധാരണ. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിലാണ് കൗണ്‍സിലര്‍ കെ ആര്‍ പ്രേംകുമാറിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് ചേര്‍ന്ന യുഡിഎഫ് യോഗവും ഇത് അംഗീകരിച്ചു.ഈ മാസം 13 നാണ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്. ടി ജെ വിനോദ് എറണാകൂളം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ മാറ്റാനുള്ള നീക്കവും നടന്നു വരികയാണ്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് മേരി ജോസും യുഡിഎഫിന് പിന്തുണ നല്‍കി വന്നിരുന്ന ഗീത പ്രഭാകരനും യോഗത്തില്‍ നിന്നും വിട്ടു നിന്നു.74 കൗണ്‍സില്‍ അംഗങ്ങളാണുള്ളത്.38 പേരാണ് യുഡിഫ് അംഗങ്ങള്‍. ടി ജെ വിനോദ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചിരുന്നു ഇതോടെ 37 പേരായി ചുരുങ്ങി.ഇതില്‍ രണ്ടു പേര്‍ ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ 35 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്.കോണ്‍ഗ്രസിലെ അനൈക്യം ഉപയോഗപ്പെടുത്താന്‍ സിപിഎമ്മും എല്‍ഡിഎഫും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇടഞ്ഞു നില്‍ക്കുന്ന ജോസ് മേരിയെയും ഗീത പ്രഭാകരനെയും അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്‌

Next Story

RELATED STORIES

Share it