Kerala

പെര്‍മിറ്റിന് അപേക്ഷിക്കാനെത്തുന്നവരോട് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് മന്ത്രി എ സി മൊയ്തീന്‍

അപേക്ഷയില്‍ തകരാര്‍ ഉണ്ടെങ്കില്‍ ആദ്യത്തെ തവണ തന്നെ അപേക്ഷരോട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.വീട് വെക്കുന്നതിനുള്ള അനുമതിക്കും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കും. വീട് വെക്കാനുള്ള അനുമതിക്ക് പ്രയാസങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ തലത്തില്‍ അദാലത്തുകള്‍ നടത്തി പരാതികള്‍ ഉടന്‍ തീര്‍പ്പാക്കും

പെര്‍മിറ്റിന് അപേക്ഷിക്കാനെത്തുന്നവരോട് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് മന്ത്രി എ സി മൊയ്തീന്‍
X

കൊച്ചി: പെര്‍മിറ്റിന് അപേക്ഷിക്കാനെത്തുന്നവരോട് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് മന്ത്രി എ സി മൊയ്തീന്‍. കൊച്ചി കോര്‍പറേഷനിലെ കെട്ടിക്കിടക്കുന്ന പെര്‍മിറ്റ്,ഒക്യുപെന്‍സി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫയല്‍ അദാലത്ത് എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യവെയാണ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ കര്‍ശന നിര്‍ദേശം.അപേക്ഷയില്‍ തകരാര്‍ ഉണ്ടെങ്കില്‍ ആദ്യത്തെ തവണ തന്നെ അപേക്ഷരോട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.വീട് വെക്കുന്നതിനുള്ള അനുമതിക്കും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കും. വീട് വെക്കാനുള്ള അനുമതിക്ക് പ്രയാസങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ തലത്തില്‍ അദാലത്തുകള്‍ നടത്തി പരാതികള്‍ ഉടന്‍ തീര്‍പ്പാക്കും. സോണല്‍ കൗണ്ടറുകളില്‍ പരിഹരിക്കാന്‍ കഴിയാത്തവ ജില്ലാതലത്തിലും ആവശ്യമെങ്കില്‍ മന്ത്രിതലത്തിലും പരിഹരിക്കും. അതേ സമയം നിയമം ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മാണങ്ങള്‍ നടത്തിയവരെ സര്‍ക്കാര്‍ സഹായിക്കില്ലെന്നും മന്ത്രി പറഞ്ഞു.നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള വേദിയല്ല അദാലത്ത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇ-ഗവേണന്‍സിന്റെ ഭാഗമായി കെട്ടിട നിര്‍മ്മാണ അനുമതി അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടായതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അപേക്ഷകള്‍ മാനുവലായി പാസാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നെല്‍വയല്‍ സംരക്ഷണ നിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം, തീരദേശ പരിപാലന നിയമം എന്നിവയുടെയും വിവിധ വകുപ്പുകളുടെ അനുമതിയും ലഭിക്കാത്തതു മൂലവും തീര്‍പ്പുകല്‍പ്പിക്കാനാകാത്ത അപേക്ഷകളുണ്ട്. ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളും അദാലത്തില്‍ പങ്കെടുക്കുന്നതിനാല്‍ പരാതികള്‍ക്ക് സത്വര പരിഹാരമുണ്ടാകുമെന്നും മേയര്‍ പറഞ്ഞു. കെ ജെ മാക്‌സി എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ. ജോസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ ബി സാബു, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രതിഭ അന്‍സാരി, മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം ഹാരിസ്, നികുതി - അപ്പീല്‍ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി.ൃ പി കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ കെ ജെ ആന്റണി, സുധ ദിലീപ് കുമാര്‍, കോര്‍പറേഷന്‍ സെക്രട്ടറി ആര്‍ എസ് അനു പങ്കെടുത്തു.

Next Story

RELATED STORIES

Share it