Kerala

അരൂജ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവം: സിബി എസ് ഇക്ക് ഹൈക്കോടതിയുടെ താക്കീത്

അംഗീകാരമില്ലാത്ത സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ടങ്കില്‍ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കോടതി സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കി. അത്തരത്തില്‍ പരീക്ഷ എഴുതിയെങ്കില്‍ അരൂജ സ്‌കൂളിലെ പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അരൂജ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവം: സിബി എസ് ഇക്ക് ഹൈക്കോടതിയുടെ താക്കീത്
X

കൊച്ചി തോപ്പുംപടി അരൂജ സ്‌കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവത്തില്‍ സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ താക്കീത്. അംഗീകാരമില്ലാത്ത സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ടങ്കില്‍ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കോടതി സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കി. അത്തരത്തില്‍ പരീക്ഷ എഴുതിയെങ്കില്‍ അരൂജ സ്‌കൂളിലെ പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന് അരൂജ സ്‌കൂളിലെ 28 കുട്ടികള്‍ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഇത് അനുവദിച്ചിരുന്നില്ല. അതേ സമയം ഇവര്‍ക്ക് മാനേജ്മെന്റ് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലാണ് ഇപ്പോഴും. അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അവസരം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് കോടതി വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it