Top

കോട്ടയം പ്രസ്ക്ലബ്ബ് കെഎം ബഷീർ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു

കെഎം ബഷീറിന് നീതി ലഭിക്കാനുളള പോരാട്ടത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം.

കോട്ടയം പ്രസ്ക്ലബ്ബ് കെഎം ബഷീർ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു
X

കോട്ടയം: കോട്ടയം പ്രസ്ക്ലബ്ബ് കെഎം ബഷീർ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു. കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുളള ഉദ്യോഗസ്ഥനെ നാട് ആദരിക്കുന്ന രീതിയിലുളള സ്ഥാനം നൽകിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ബഷീർ സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഎം ബഷീറിന് നീതി ലഭിക്കാനുളള പോരാട്ടത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. കെഎം ബഷീര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിയുമ്പോഴും കേസിന്റെ വിചാരണ അടക്കമുളള നടപടികളിലേക്ക് കടന്നിട്ടില്ലെന്നതാണ് സത്യം. കെഎം ബഷീര്‍ കാറിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുളള ഐഐഎസ് ഉദ്യോഗസ്ഥനെ കൊവിഡിന്റെ ചികിൽസയുടെ നിര്‍ണായക സ്ഥാനത്ത് അവരോധിച്ചിരിക്കുകയാണ്. ഇത്ര ദുരൂഹമായ പശ്ചാത്തലമുളളതായി സമൂഹം കാണുന്ന ഐഐഎസ് ഉദ്യോഗസ്ഥനെ ഇത്തരം ചുമതല നല്‍കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ബഷീറിന്റെ കേസ് നടത്തിപ്പിലുളള കാലതാമസം ഒഴിവാക്കാന്‍ നമ്മള്‍ ഒരുമിച്ച് മുന്നേറണം.

അതീവ ക്‌ളേശകരമായ സാഹചര്യത്തില്‍ ജോലിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുളള പരിരക്ഷ നല്‍കണം. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ പരമപ്രധാനമാണ്. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി എസ്.സനില്‍കുമാര്‍, ജില്ലാ കമ്മറ്റി അംഗം ജി. ശ്രീജിത്ത്, സിറാജ് കോട്ടയം ബ്യൂറോ ചീഫ്. രേണുക ഷാജി, രാജീവ് പ്രസാദ് തുടങ്ങിയവര്‍ അനുസ്മരിച്ചു.

Next Story

RELATED STORIES

Share it